Celebrity

‘മോഹൻലാലിന്റെ പുരസ്‌കാര നേട്ടത്തിൽ അഭിമാനം’, ആശംസകളുമായി മഞ്‍ജു വാര്യര്‍

ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച മോഹൻലാലിന് ആശംസകള്‍ അറിയിച്ച് നടി മഞ്‍ജു വാര്യര്‍. മോഹൻലാലിന്റെ പുരസ്‌കാര നേട്ടത്തിൽ അഭിമാനവും സന്തോഷവും തോന്നുന്നു. മലയാളി സ്വന്തമെന്ന് അവകാശത്തോടെ ചേർത്തുനിർത്തുന്നയാളാണ് മോഹൻലാൽ. മോഹൻലാലിന് അർഹമായ പുരസ്‌കാരമാണ്. സിനിമയെ സ്നേഹിക്കുന്ന ഏതൊരു മലയാളിയെയും പോലെ സന്തോഷം എന്നും മഞ്‍ജു വാര്യര്‍ പ്രതികരിച്ചു.

മോഹൻലാലിന് മലയാളത്തിൽ ആശംസ അറിയിച്ച് അമിതാഭ് ബച്ചൻ രംഗത്ത് എത്തിയിരുന്നു. “ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നിങ്ങൾക്ക് ലഭിച്ചതിൽ മോഹൻലാൽ ജി വളരെ സന്തോഷവാനാണ്, അതിയായ സന്തോഷം തോന്നുന്നു – ഏറ്റവും അർഹമായ അംഗീകാരം! ഒരുപാട് അഭിനന്ദനങ്ങൾ. നിങ്ങളുടെ പ്രവൃത്തിയുടെയും കരകൗശലത്തിന്റെയും വലിയ ആരാധകനാണ് ഞാൻ. ഏറ്റവും പ്രകടമായ ചില വികാരങ്ങൾ പ്രകടിപ്പിക്കുന്നതിലെ ലാളിത്യം ശരിക്കും ശ്രദ്ധേയമാണ്. നിങ്ങളുടെ അജയ്യമായ കഴിവുകൾ കൊണ്ട് ഞങ്ങളെയെല്ലാം ആദരിക്കുന്നത് തുടരട്ടെ, ഞങ്ങൾക്ക് ഒരു പാഠമായി തുടരട്ടെ. അതിരറ്റ ആദരവോടും അഭിമാനത്തോടും കൂടി, ഞാൻ എപ്പോഴും ഒരു സമർപ്പിത ആരാധകനായി തുടരുന്നു. നമസ്കാർ”, എന്നാണ് അമിതാഭ് ബച്ചൻ പങ്കുവച്ച പോസ്റ്റ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button