Celebrity

മാൻഡൊലിൻ രാജേഷ് സംഗീത സംവിധായകനാകുന്നു ; അരങ്ങേറ്റം ‘കെൻ ഡേവിഡ്’ലൂടെ

പ്രശസ്തനായ മാന്റോലിൻ രാജേഷ് സംഗീതസംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. “ജവാനും മുല്ലപ്പൂവും” എന്ന ശ്രദ്ധേയമായ ചിത്രത്തിനു ശേഷം രഘു മേനോൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ” കെന്‍ ഡേവിഡ് ” എന്ന മലയാള ചിത്രത്തിലൂടെയാണ് ആദ്യമായി സംഗീത സംവിധാന രംഗത്തേക്ക് എത്തുന്നത്. മലയാള സിനിമയിലേക്ക് പുതുതായി എത്തിയ അജ്രാന പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന മ്യൂസിക്കൽ ചിത്രമാണ് “കെന്‍ ഡേവിഡ് “. അജ്രാനാ പ്രൊഡക്ഷന്സിന്റെ തായി ഒരുങ്ങുന്ന മറ്റൊരു മിനി മൂവിയാണ് “ലിപ് ലോക്ക് ” തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത് കെ. പി കൃഷ്ണപ്രസാദ് സോമനാഥൻ. ബോളിവുഡിൽ ഇറങ്ങിയ ഇൻട്രോഗേഷൻ എന്ന ഹിന്ദി ചിത്രത്തിന്റെ രചയിതാവ് കൂടിയാണ് കെ പി കൃഷ്ണപ്രസാദ്. അജ്രാനയുടെ “കേവ്” ഒ. ടി. ടി വഴിയായിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

പ്രൊഡക്ഷൻ ഹൗസിന്റെ ലോഞ്ചിനോടനുബന്ധിച്ച് മലയാള സിനിമയിലെ മുതിർന്ന പ്രഗൽഭരെ പുതുതലമുറയിലെ താരങ്ങളും സിനിമ പ്രവർത്തകരും ചേർന്ന് ഗുരുവന്ദനം ചെയ്തു. മുതിർന്ന നടൻ മധുവിനെ മധുപാലും ജനാർദ്ദനനെ ശാന്തികൃഷ്ണയും പൊന്നാട അണിയിച്ച് ആദരിച്ചു. സംവിധായകൻ പി. ചന്ദ്രകുമാർ, ഛായാഗ്രഹകൻ മധു അമ്പാട്ട്, നിർമാതാവ് ആർഎസ് പ്രഭു, മുതിർന്ന നടിമാരായ ശ്രീലത നമ്പൂതിരി, ശാന്തകുമാരി, പിന്നണി ഗായിക ലതാ രാജു, ഡബ്ബിങ് ആർട്ടിസ്റ്റ് ലിസി നാസ്, കലാസംവിധായകൻ എസ് രാധാകൃഷ്ണൻ എന്നിവരെ സംവിധായകൻ മേജർ രവി, ഛായാഗ്രഹകൻ വിപിൻ മോഹൻ, സംഗീതസംവിധായകൻ ബിജിബാൽ, ലിറിസിസ്റ്റ് റഫീഖ് അഹമ്മദ്, തിരക്കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം, നടിമാരായ അനുമോൾ, സരയു,അംബിക മോഹൻ, ഉണ്ണി ശിവപാൽ തുടങ്ങിയവർ ചേർന്ന് ഗുരുവന്ദനം ചെയ്തു.

പി ആർ ഒ മഞ്ജു ഗോപിനാഥ് രാജേഷ് സംഗീതസംവിധായകനാകുന്നു…. അരങ്ങേറ്റം മലയാള ചിത്രമായ “കെൻ ഡേവിഡ് “ലൂടെ പ്രശസ്തനായ മാന്റോലിൻ രാജേഷ് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. “ജവാനും മുല്ലപ്പൂവും” എന്ന ശ്രദ്ധേയമായ ചിത്രത്തിനു ശേഷം രഘു മേനോൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ” കെന്‍ ഡേവിഡ് ” എന്ന മലയാള ചിത്രത്തിലൂടെയാണ് ആദ്യമായി സംഗീത സംവിധാന രംഗത്തേക്ക് എത്തുന്നത്. മലയാള സിനിമയിലേക്ക് പുതുതായി എത്തിയ അജ്രാന പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന മ്യൂസിക്കൽ ചിത്രമാണ് “കെന്‍ ഡേവിഡ് “. അജ്രാനാ പ്രൊഡക്ഷന്സിന്റെ തായി ഒരുങ്ങുന്ന മറ്റൊരു മിനി മൂവിയാണ് “ലിപ് ലോക്ക് ” തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത് കെ. പി കൃഷ്ണപ്രസാദ് സോമനാഥൻ. ബോളിവുഡിൽ ഇറങ്ങിയ ഇൻട്രോഗേഷൻ എന്ന ഹിന്ദി ചിത്രത്തിന്റെ രചയിതാവ് കൂടിയാണ് കെ പി കൃഷ്ണപ്രസാദ്. അജ്രാനയുടെ “കേവ്” ഒ. ടി. ടി വഴിയായിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

പ്രൊഡക്ഷൻ ഹൗസിന്റെ ലോഞ്ചിനോടനുബന്ധിച്ച് മലയാള സിനിമയിലെ മുതിർന്ന പ്രഗൽഭരെ പുതുതലമുറയിലെ താരങ്ങളും സിനിമ പ്രവർത്തകരും ചേർന്ന് ഗുരുവന്ദനം ചെയ്തു. മുതിർന്ന നടൻ മധുവിനെ മധുപാലും ജനാർദ്ദനനെ ശാന്തികൃഷ്ണയും പൊന്നാട അണിയിച്ച് ആദരിച്ചു. സംവിധായകൻ പി. ചന്ദ്രകുമാർ, ഛായാഗ്രഹകൻ മധു അമ്പാട്ട്, നിർമാതാവ് ആർഎസ് പ്രഭു, മുതിർന്ന നടിമാരായ ശ്രീലത നമ്പൂതിരി, ശാന്തകുമാരി, പിന്നണി ഗായിക ലതാ രാജു, ഡബ്ബിങ് ആർട്ടിസ്റ്റ് ലിസി നാസ്, കലാസംവിധായകൻ എസ് രാധാകൃഷ്ണൻ എന്നിവരെ സംവിധായകൻ മേജർ രവി, ഛായാഗ്രഹകൻ വിപിൻ മോഹൻ, സംഗീതസംവിധായകൻ ബിജിബാൽ, ലിറിസിസ്റ്റ് റഫീഖ് അഹമ്മദ്, തിരക്കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം, നടിമാരായ അനുമോൾ, സരയു,അംബിക മോഹൻ, ഉണ്ണി ശിവപാൽ തുടങ്ങിയവർ ചേർന്ന് ഗുരുവന്ദനം ചെയ്തു.
പി ആർ ഒ മഞ്ജു ഗോപിനാഥ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button