ഇന്നലെ പുറത്തിറങ്ങിയ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി വേറിട്ട കോസ്റ്റ്യൂമില്‍ എത്തുന്ന ഒരു 15 സെക്കന്‍ഡ് വീഡിയോ ആയിരുന്നു അത്. കാത്തിരിപ്പ് നീളില്ല എന്നായിരുന്നു ഒപ്പമുള്ള കുറിപ്പ്. ഇത് കേട്ടതോടെ ബിലാൽ വരുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി. ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരവുമായി ടർബോയിലെ പ്രോമോ സോങ് പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി കമ്പനി.
കഴിഞ്ഞ വർഷമാണ് മമ്മൂട്ടി നായകനായി വൈശാഖ് സംവിധാനം ചെയ്ത ടർബോ പുറത്തിറങ്ങിയത്. അന്ന് റിലീസ് ചെയ്യാതെ വെച്ചിരുന്ന ഈ ഗാനം ഇപ്പോഴാണ് പുറത്തിറങ്ങിയത്. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം വൈശാഖ്- മമ്മൂട്ടി ടീം ഒന്നിച്ച ചിത്രമായിരുന്നു ഇത്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ആയിരുന്നു ടർബോയുടെ തിരക്കഥ.
അതേസമയം, സ്ട്രീറ്റ് അക്കാദമിക്സും ഇറ്റ്സ് പിസിയും ഗ്രീഷും ചേര്‍ന്ന് വരികള്‍ എഴുതിയിരിക്കുന്ന ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ശേഖര്‍ മേനോന്‍ ആണ്. രശ്മി സതീഷ്, ഇമ്പാച്ചി, അസുരന്‍, ഇറ്റ്സ് പിസി, ഗ്രീഷ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഷാനി ഷാകി ആണ് പ്രോമോ സോങ് സംവിധാനം ചെയ്തിരിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് അജയ് ദാസ്, കൊറിയോഗ്രഫി ഡാന്‍സിംഗ് നിന്‍ജ.