മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ബ്രോ ഡാഡി. സംവിധായകനായും നടനയും പൃഥ്വി ഒരുപോലെ തിളങ്ങിയ ചിത്രം കൂടിയായിരുന്നു ഇത്. സിനിമയിലെ മോഹൻലാലിന്റെ ‘അമ്മ വേഷം ചെയ്തിരുന്നത് നടി മല്ലിക സുകുമാരി ആയിരുന്നു. തനിക്ക് ഏറ്റവും കൂടുതൽ പ്രശംസ ലഭിച്ച ചിത്രമാണ് ബ്രോ ഡാഡി എന്ന് പറയുകയാണ് മല്ലിക. മോഹൻലാലുമായി അടുത്ത ബന്ധം ഉണ്ടായിരുന്നിട്ടും ഒരിക്കൽ പോലും അദ്ദേഹത്തിനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹത്തെ പറഞ്ഞിട്ടില്ലെന്നും മല്ലിക കൂട്ടിച്ചേർത്തു.
ബ്രോ ഡാഡി എനിക്ക് ഒരുപാട് അഭിന്ദനം നേടി തന്ന ചിത്രം ആണ്. മോഹൻലാലിൻറെ ‘അമ്മ ആകുമ്പോൾ തന്നെ ആളുകൾ ശ്രദ്ധിക്കുമല്ലോ. മോഹൻലാലുമായി അടുത്ത ബന്ധമുണ്ടെങ്കിലും ഒരിക്കൽ പോലും മോനെ എനിക്ക് നിന്റൊപ്പം ഒരു പടത്തിൽ അഭിനയിക്കണമെന്ന് ഞാൻ പറഞ്ഞിട്ടില്ല. സിനിമയുടെ പ്രായോഗിക ബുദ്ധിമുട്ട് എനിക്ക് നന്നായി അറിയാം. നായകൻ വിചാരിച്ചാൽ എല്ലാ നായികമാരെയും അഭിനയിപ്പിക്കാൻ പറ്റില്ല. ബ്രോ ഡാഡി വന്നപ്പോൾ എനിക്ക് സന്തോഷമായി. ലാലുവിന്റെ ‘അമ്മ വേഷം ആണെങ്കിൽ ഞാൻ ചെയ്യാം മോനെ എന്ന് പറഞ്ഞു. ലാലുവും ആന്റണിയും എല്ലാം സംസാരിച്ച് തീരുമാനിച്ചിട്ടാണ് മോൻ എന്റെയടുത്ത് പറയുന്നത്.
എനിക്ക് കാല് വയ്യാത്തപ്പോൾ കൊഴമ്പ് ഇടുന്ന രംഗം ഉണ്ട്, അതിൽ ഒരു ഭാര്യ ഗർഭിണി ആണെന്ന് ഞാൻ മനസിൽ ആക്കിയെന്ന് അറിയുമ്പോൾ എന്റെ ഡയലോഗ് ഉണ്ട് നിന്റെ ഭാര്യ ഏത് പാർലറിൽ ആണ് എന്ന് ചോദിക്കുന്നത്. അതിൽ മോഹൻലിന്റെ ഒരു ആക്ഷൻ ഉണ്ട് രണ്ട് എന്ന് കാണിക്കുന്നത്. അതൊക്കെ ലാൽ കയ്യിൽ നിന്ന് ഇട്ടതാണ്. ആ സീനൊക്കെ കണ്ടിട്ട് എന്നെ ഒരുപാട് പേര് അഭിനന്ദിച്ചിട്ടുണ്ട്,’ മല്ലിക സുകുമാരൻ പറഞ്ഞു.