MalayalamNews

നരി വേട്ട

രഘുറാം കേശവ്എന്ന പൊലീസ് ഉദ്യോഗസ്ഥനായിചേരൻ ആദ്യമായി മലയാളത്തിൽ

തമിഴിലെ പ്രതിഭാധനനായ സംവിധായകനും നടന്നുമാണ് ചേരൻ’.
അദ്ദേഹം സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രം മലയാളത്തിലും ഏറെ വിജയം നേടിയതാണ്.
മലയാളവുമായി ഏറെ ബന്ധങ്ങൾ ചേരനുണ്ട്.
മലയാളി നായികമാർ പലപ്പോഴും ഇദ്ദേഹത്തിൻ്റെ ചിത്രങ്ങളിൽ അഭിനയിക്കാറുണ്ട്.
ഗോപിക പത്മപ്രിയ എന്നിവരൊക്കെ ചേരൻ ചിത്രങ്ങളിലെ നായികമാരായിരുന്നു.
ഏറെക്കാലമായി ചേരൻ മലയാളത്തിലെത്തുന്നു എന്ന് പാഞ്ഞു കേട്ടിരുന്നുവെങ്കിലും സാധ്യമായിരുന്നില്ല. എന്നാൽ ഇപ്പോൾ അതു സാധ്യമായിരിക്കുന്നത്
അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരി വേട്ടഎന്ന ചിത്രത്തിലാണ് .
ടൊവിനോ തോമസ് നായകനായി അഭിനയാക്കുന്ന ഈ ചിത്രത്തിൽ ഡി.ഐ.ജി. രഘുറാംകേശവ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

തിമിഴ് നാട്ടുകാരനാണങ്കിലും കേരള കേഡറിൽ ജോലി ചെയ്യുന്നഐ.പി..എസ്.
ഉദ്യോഗസ്ഥനാണ്. രഘുറാം കേശവ്
തൊഴിൽ രംഗത്ത് ഏറെ കർക്കശ്ശക്കാരനും, സത്യസന്ധനുമായ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് .
അദ്ദേഹത്തിൻ്റെ നിർണ്ണായകമായ ഇടപെടലിലൂടെ ചിത്രത്തിൻ്റെ കഥാഗതിയിൽ വലിയ വഴിഞ്ഞിരിവിനു കാരണമാകുന്നുണ്ട്.
ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ, എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
പോസ്റ്റ് പ്രൊഡക്ഷനുകൾ പുരോഗമിച്ചു വരുന്ന ഈ ചിത്രത്തിൽ ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട് നന്ദു,, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
സുരാജ് വെഞ്ഞാറമൂടാണ് ഈ ചിത്ര’ത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വലിയ മുതൽ മുടക്കിൽ അവതരിപ്പിക്കുന്ന
ഈ ചിത്രത്തിൽ പ്രിയംവദാ കൃഷ്ണനാണ് നായിക.
ഒരു ദൗത്യത്തിനു നിയോഗിക്കപ്പെടുന്ന രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ സംഭവബഹുലമായ യാത്രയാണ് നരിവേട്ട. വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലുമുള്ള സംഘര്‍ഷങ്ങളും നേരിടുന്ന പ്രതിസന്ധികളും ചിത്രം ആവിഷ്‌കരിക്കുന്നുണ്ട്.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫിന്റേതാണു തിരക്കഥ.
ഗാനങ്ങള്‍ – കൈതപ്രം ‘
സംഗീതം. ജെയ്ക്ക് ബിജോയ്‌സ്.
ഛായാഗ്രഹണം – വിജയ്.
എഡിറ്റിംഗ് – ഷമീര്‍ മുഹമ്മദ്
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – എന്‍. എം. ബാദുഷ
പ്രൊജക്റ്റ് ഡിസൈന്‍ ഷെമി
കലാസംവിധാനം – ബാവ
മേക്കപ്പ് – അമല്‍.
കോസ്റ്റ്യും ഡിസൈന്‍ -അരുണ്‍ മനോഹര്‍.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – രതീഷ് കുമാര്‍ .
നിര്‍മ്മാണ നിര്‍വ്വഹണം – സക്കീര്‍ ഹുസൈന്‍ , പ്രതാപന്‍ കല്ലിയൂര്‍
കുട്ടനാട്, ചങ്ങനാശ്ശേരി, കോട്ടയം വയനാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു വരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button