Malayalam

2025ല്‍ മലയാള സിനിമയുടെ നഷ്ടം 530 കോടി ; 185 ചിത്രങ്ങളില്‍ 150 സിനിമകളും പരാജയപ്പെട്ടു

2025 മലയാള സിനിമയ്ക്ക് നഷ്ടത്തിന്റെ വര്‍ഷമായിരുന്നു എന്ന് തെളിയിച്ച് ഫിലിം ചേംബര്‍ പുറത്തുവിട്ട കണക്കുകള്‍. ഈ വര്‍ഷം 530 കോടി രൂപയുടെ നഷ്ടമാണ് മലയാള സിനിമയ്ക്കുണ്ടായത്. 860 കോടി രൂപയാണ് ഈ വര്‍ഷം പുറത്തിറങ്ങിയ മലയാള ചിത്രങ്ങള്‍ക്കുള്ള ആകെ മുതല്‍മുടക്ക്. പുറത്തിറങ്ങിയ 185 ചിത്രങ്ങളില്‍ 150 ചിത്രങ്ങളും പരാജയപ്പെട്ടു എന്നാണ് ഫിലിം ചേംബര്‍ പുറത്തുവിട്ട കണക്ക്.

ഈ വര്‍ഷം ഇറങ്ങിയതില്‍ 35 ചിത്രങ്ങള്‍ മാത്രമാണ് സാമ്പത്തികമായി വിജയിച്ചത്. ഒന്‍പത് ചിത്രങ്ങളെ മാത്രമേ സൂപ്പര്‍ ഹിറ്റെന്ന് പറയാന്‍ സാധിക്കൂ. തീയേറ്ററില്‍ റിലീസ് ചെയ്ത് സാമ്പത്തിക വിജയം നേടാതെ ഒടിടി വഴി സാമ്പത്തിക വിജയം നേടിയ പത്ത് ചിത്രങ്ങളുണ്ടെന്നും ഫിലിം ചേംബര്‍ പറയുന്നു. ഈ വര്‍ഷം 200 കോടി ക്ലബ്ബില്‍ ഉള്‍പ്പെടെ കയറിയ ചിത്രങ്ങളുണ്ടായിരുന്നെങ്കിലും രാജ്യമെമ്പാടും ചര്‍ച്ചയായ ചിത്രങ്ങള്‍ മലയാളത്തിലുണ്ടായെങ്കിലും മലയാള സിനിമാ വ്യവസായത്തിന് 2025 ഒരു മികച്ച വര്‍ഷമാണെന്ന് പറയാനാകില്ല.

മുന്‍പ് തന്നെ നിര്‍മാതാക്കളുടെ സംഘടന ഈ വര്‍ഷം മലയാള സിനിമയ്ക്ക് 300 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായി വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ നഷ്ടക്കണക്കുകള്‍ പരസ്യപ്പെടുത്തുന്നതിനെതിരെ ഒരു ഭാഗത്തുനിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ കൂടിയാണ് ഈ വര്‍ഷത്തെ സാമ്പത്തിക നഷ്ടത്തിന്റെ യഥാര്‍ഥ വ്യാപ്തി വ്യക്തമായി അടയാളപ്പെടുത്തുന്ന കണക്ക് ഇപ്പോള്‍ ഫിലിം ചേംബര്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രസ്താവനയില്‍ ഫിലിം ചേംബര്‍ വിജയ ചിത്രങ്ങളുടെ പേര് വിവരങ്ങള്‍ പരാമര്‍ശിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button