ശിവകാർത്തികേയനെ നായകനാക്കി എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത മദ്രാസിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് തിയറ്ററുകളിൽ എത്തും. ശിവകാർത്തികേയന്‍റെ 26മത്തെ ചിത്രമായ മദ്രാസി അദ്ദേഹത്തിന്റെ 39-ാം ജന്മദിനത്തിലായിരുന്നു പ്രഖ്യാപിച്ചത്.
തിങ്കളാഴ്ചയാണ് ചിത്രത്തിന്‍റെ നിർമാതാക്കൾ ശിവകാർത്തികേയനെ അവതരിപ്പിക്കുന്ന പുതിയ പോസ്റ്ററിനൊപ്പം റിലീസ് തീയതി പങ്കുവെച്ചത്. എ. ആർ മുരുഗദോസും ശിവകാർത്തികേയനും ആദ്യമായി ഒന്നിക്കുന്ന ഈ പ്രോജക്ടിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നിർവഹിക്കുന്നത്.
ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ‘ദിൽ മദ്രാസി’ എന്നാണ് പേര്. നാടകീയമായ യുദ്ധരംഗങ്ങളുടെയും ബോംബ് സ്ഫോടനങ്ങളുടെയും പശ്ചാത്തലത്തിൽ ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ടീസറിൽ വൻ സ്വീകരണമായിരുന്നു ലഭിച്ചത്.