Malayalam

‘വവ്വാലി’ൽ നായികയായി ലക്ഷ്മി ചപോർക്കർ

ഓൺഡിമാന്റ്സിന്റെ ബാനറിൽ ഷഹ്‌മോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം വവ്വാലിന്റെ പുതിയ അപ്‌ഡേഷൻ പുറത്ത്. മറാഠിയിൽ നിന്നും കഥക് നാട്യത്തിൽ പ്രാവീണ്യം നേടിയ ലക്ഷ്മി ചപോർക്കറിനെ ചിത്രത്തിലൂടെ സംവിധായകൻ ഷഹ്‌മോൻ ബി പറേലിൽ,പുതുമുഖ നായികയായി പരിചയപ്പെടുത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഒത്തിരി പ്രത്യേകതകളുള്ള സിനിമയിൽ ഓരോ അപ്ഡേഷനും വളരെ ശ്രദ്ധയോടെ നൽകുമ്പോൾ വീണ്ടും വീണ്ടും ആകാംഷ വർദ്ധിക്കുന്നൂ. വവ്വാലിലെ പുതിയ അപ്‌ഡേഷൻ കൂടുതൽ കൗതുകമാണ് നൽകുന്നത്.ഷൂട്ടിങ് തുടങ്ങാറാകുമ്പോളേക്കും എല്ലാ ആർട്ടിസ്റ്റുകളെയും പ്രസിദ്ധപ്പെടുത്താനാകുന്നതും, അതും മനോഹരമായി പ്രെസെന്റ് ചെയ്യൻ സാധിക്കുന്നതും പുതുമയായതിനാൽ.

സോഷ്യൽ മീഡിയയിൽ “വവ്വാൽ” എപ്പോഴും ചർച്ചാ വിഷയമാണ്.ഓൺഡിമാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷഹ്‌മോന്‍ ബി പറേലില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ‘വവ്വാലി’ൽ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഓൺഡിമാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷഹ്‌മോന്‍ ബി പറേലില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ‘വവ്വാലി’ൽ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. മനോജ് എം ജെ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സംഗീതം-ജോൺസൺ പീറ്റർ,എഡിറ്റർ-ഫാസിൽ പി ഷാമോൻ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, മേക്കപ്പ്-സന്തോഷ് വെൺപകൽ, വസ്ത്രാലങ്കാരം-ഭക്തൻ മങ്ങാട്, സ്റ്റിൽസ്-രാഹുൽ തങ്കച്ചൻ, പരസ്യകല-കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആഷിഖ് ദിൽജിത്ത്. താരനിർണ്ണയം പൂർത്തിയാകുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button