ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന ‘കൃഷ്ണാഷ്ടമി: ദി ബുക്ക് ഓഫ് ഡ്രൈ ലീവ്‍സ്’ എന്ന സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം പൂർത്തിയായി. ആലോകം റേഞ്ചസ് ഓഫ് വിഷന്‍, മായുന്നു മാറിവരയുന്നു നിശ്വാസങ്ങളിൽ എന്നീ സ്വതന്ത്ര പരീക്ഷണ ചിത്രങ്ങൾക്ക് ശേഷം ഒൻപത് ചെറിയ ഷെഡ്യൂളുകളിലായിട്ടാണ് ചിത്രീകരണം പൂർണ്ണമാകുന്നത്. പൂർണ്ണമായും ക്രൗഡ് ഫണ്ടിംഗിലൂടെ നിർമ്മിക്കുന്ന ഈ സിനിമ വൈലോപ്പിള്ളി ശ്രീധരമേനോന്റെ കൃഷ്ണാഷ്ടമി എന്ന കവിതയുടെ സിനിമാറ്റിക് വ്യാഖ്യാനമാണ്. പ്രസിദ്ധ സംവിധായകൻ ജിയോ ബേബി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമയിൽ ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്.
വൈലോപ്പിള്ളി, അഭിലാഷ് ബാബു എന്നിവരുടെ വരികൾക്ക് ഔസേപ്പച്ചൻ ചിട്ടപ്പെടുത്തിയ പാട്ടുകളുടെ റിക്കോർഡിംഗും പൂർത്തിയായി. ഔസേപ്പച്ചൻ, പി.എസ് വിദ്യാധരൻ, ജയരാജ് വാര്യർ, ഇന്ദുലേഖ വാര്യർ, സ്വർണ്ണ തുടങ്ങിയവരാണ് ഗായകർ. പശ്ചാത്തല സംഗീതം- ഔസേപ്പച്ചൻ, ഛായാഗ്രഹണം- ജിതിൻ മാത്യു, എഡിറ്റിംഗ്, സൗണ്ട് ഡിസൈനർ- അനു ജോർജ്, പ്രൊഡക്ഷൻ ഡിസൈനർ- ദിലീപ് ദാസ്, പ്രൊഡക്ഷൻ കൺട്രോളർ- ജയേഷ് എൽ ആർ, പ്രോജക്ട് ഡിസൈനർ- ഷാജി എ ജോൺ, മേക്കപ്പ്- ബിനു സത്യൻ, കോസ്റ്റ്യൂംസ്- അനന്ത പത്മനാഭൻ, സഹസംവിധാനം- മഹേഷ് മധു, ഹരിദാസ് ഡി, ലൈവ് സൗണ്ട്- ഋഷിപ്രിയൻ, പി ആർ ഒ- എ എസ് ദിനേശ്.