നടനും, ചലച്ചിത്ര നിർമ്മാതാവുമായ കമൽ ഹാസൻ ആഗോള നവീകരണത്തിന്റെ മുൻനിരയിലുള്ള എഐ-പവേഡ് സെർച്ച് പ്ലാറ്റ്‌ഫോമായ പെർപ്ലെക്സിറ്റിയുടെ ആസ്ഥാനം സന്ദർശിച്ചു. സന്ദർശന വേളയിൽ, പെർപ്ലെക്സിറ്റിയുടെ സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് ശ്രീനിവാസുമായി കമൽ ഹാസൻ കൂടിക്കാഴ്ച നടത്തി.
പ്രതിബന്ധങ്ങൾ തരണം ചെയ്ത് നവീനാശയങ്ങൾ രൂപപ്പെടുത്തി മുന്നോട്ടു പോകാനുള്ള പ്രയാണത്തിൽ കമൽ ഹാസനും ശ്രീനിവാസും ഒരേ ചിന്താഗതി പിന്തുടരുന്നവരാണ്. സിനിമാ ലോകത്ത് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള വ്യക്തിയാണ് കമൽ ഹാസൻ എങ്കിൽ, നെക്സ്റ്റ് ജെനറേഷൻ ഐ.ഐയുടെ കാര്യത്തിൽ ഏറെ കൗതുകം പുലർത്തുന്ന വ്യക്തിയാണ് ശ്രീനിവാസ്.
സന്ദർശനത്തിന് ശേഷം കമൽ ഹാസൻ സോഷ്യൽ മീഡിയയിൽ തന്റെ ചിന്തകൾ പങ്കുവെച്ചു: