CelebrityChithrabhoomi

പാകിസ്ഥാന്‍ നടീനടന്മാരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക്

പാകിസ്ഥാന്‍ അഭിനേതാക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഹനിയ അമീര്‍, മഹിറ ഖാന്‍, അലി സഫര്‍ തുടങ്ങിയവരുടെ അക്കൗണ്ടുകളാണ് വിലക്കിയത്. സനം സയീദ്, ബിലാല്‍ അബ്ബാസ്, ഇഖ്റ അസീസ്, ഇമ്രാന്‍ അബ്ബാസ്, സജല്‍ അലി എന്നിവരുടെ അക്കൗണ്ടുകള്‍ക്കും ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

നിരവധി ആളുകള്‍ നടീനടന്മാരുടെ വിലക്കിയ അക്കൗണ്ടുകളുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം, ഫവാദ് ഖാന്‍, വഹാജ് അലി തുടങ്ങിയ പ്രശസ്ത നടന്മാരുടെ അക്കൗണ്ടുകള്‍ ഇതുവരെ വിലക്കിയിട്ടില്ല. ഷാറൂഖ് ഖാനൊപ്പം റായീസ് എന്ന സിനിമയിലൂടെയാണ് മഹിറ ഖാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ദുരന്തം എവിടെയായാലും ദുരന്തമാണെന്ന് അഭിപ്രായപ്പെട്ട നടി ഹനിയ അമീര്‍, പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചിരുന്നു. പ്രകോപനപരവും വര്‍ഗീയമായി സെന്‍സിറ്റീവ് ആയതുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അഭിനേതാക്കളുടെ നവമാധ്യമ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തുകൊണ്ടുള്ള നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button