ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ വിവാഹ മോചന വാര്‍ത്തകളായിരുന്നു സമീപകാലത്ത് വരെ ആ താരത്തെ വാര്‍ത്തകളിലെത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ കാമുകി ആരാകും എന്നതിലുള്ള ആരാധകരുടെ അന്വേഷണമാണ്. നടി നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള വിവാഹമോചനത്തിനും യുകെ ആസ്ഥാനമായുള്ള ഗായിക ജാസ്മിന്‍ വാലിയയുമായുള്ള ഹ്രസ്വകാല ബന്ധത്തിനും ശേഷം ഇപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. നടിയും മോഡലുമായ മഹൈക ശര്‍മ്മയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇത്തവണ ആരാധകര്‍ പങ്കുവെക്കുന്നത്.
സാമൂഹിക മാധ്യമമായ റെഡ്ഡിറ്റിലാണ് താരവും നടിയും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ ആരംഭിച്ചത്. ഇവിടെ ആരാധകര്‍ മഹൈക സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റുകള്‍ ചര്‍ച്ചയാക്കി. നടിയുടെ ഒരു സെല്‍ഫിയുടെ പശ്ചാത്തലത്തില്‍ ഒരു മങ്ങിയ പുരുഷ രൂപം ഉണ്ടായിരുന്നതായും അത് ഹാര്‍ദിക് ആണോ എന്നുമുള്ള ചര്‍ച്ചകളാണ് റെഡ്ഡിറ്റില്‍ തുടങ്ങിയത്. ഇക്കാര്യം കൂടുതല്‍ ഉപയോക്താക്കള്‍ ഏറ്റെടുത്തതോടെ കൂടുതല്‍ തെളിവുകള്‍ പലരും പങ്കുവെക്കാന്‍ തുടങ്ങി. ഹര്‍ദികിന്റെ ജഴ്‌സി നമ്പറായ 33 കാണിക്കുന്ന മറ്റൊരു പോസ്റ്റ് കൂടി നടിയുടേതായി വന്നുവെന്ന വിവരങ്ങള്‍ ആരാധാകര്‍ ഏറ്റെടുത്തിരിക്കുകയാണ്.