NewsTamil

‘ഊ ആണ്ടവാ കോപ്പിയടിച്ചെന്ന് ആരോപിച്ച് ടർക്കിഷ് ഗായികക്കെതിരെ ദേവിശ്രീ പ്രസാദ്

2021ൽ വമ്പൻ വൈറലായ ഗാനമായിരുന്നു ഊ ആണ്ടവ. അല്ലു അർജുൻ നായകനായെത്തിയ പുഷ്പ ദി റൈസിൽ സാമന്ത റൂത്ത് പ്രഭു ഡാൻസ് നമ്പറുമായെത്തുന്ന ഗാനമാണ് ഇത്. ഇപ്പോഴിതാ ഈ പാട്ട് കോപ്പിയടിച്ചെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത തമിഴ്, തെലുങ്ക് സംഗീതസംവിധായകൻ ദേവിശ്രീ പ്രസാദ്. ടർക്കിഷ് പോപ്പ് സിങ്ങറായ അറ്റിയേ പാടി അഭിനയിച്ച അൻല്യാന എന്ന പാട്ടിന്’പുഷ്പ: ദി റൈസി’ലെ ഊ ആണ്ടവ എന്ന ഗാനവുമായി സമാനതകളുണ്ടെന്നും അത് കോപ്പിയടിച്ചതാണെന്നും ദേവിശ്രീ പ്രസാദ് ആരോപിക്കുന്നു. ഇവർക്കെതിരെ കേസ് ഫയൽ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘നിരവധി പേർ ആസ്വദിച്ച ഗാനമാണ് ഊ ആണ്ടവ. അതിപ്പോൾ ടർക്കിഷിലേക്ക് കോപ്പിയടിച്ചിരിക്കുകയാണ്. അറ്റിയേയുടെ വേഷനിൽ ഊ ആണ്ടവയുമായി ഒരുപാട് സമാനതകളുണ്ട്. ഇതിനെ ഒരു പച്ചയായ കോപ്പി എന്ന് വിളിക്കേണ്ടി വരും. ഞാൻ അവർക്കെതിരെ കേസ് ഫയൽ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്നാൽ എനിക്ക് അഭിമാനവുമുണ്ട് ഇത് നമ്മുടെ സംഗീതത്തിന്റെ അന്താരാഷ്ട്ര തലത്തിലുള്ള സ്വീകാര്യതയാണ് കാണിക്കുന്നത്,’ ദേവിശ്രീ പ്രസാദ് പറഞ്ഞു.ഏഴ് മാസം മുൻപ് പുറത്തിങ്ങിയ തുർക്കിഷ് ഗാനം വമ്പൻ ഹിറ്റാണ്. ഈ ചെറിയ കാലയളവിൽ തന്നെ 1.8 ബില്യൺ ആളുകൾ ഈ ഗാനം യൂട്യബിൽ കണ്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button