Other Languages

IFFKയിൽ പ്രതിസന്ധി രൂക്ഷം; സിനിമകൾ ഒഴിവാക്കാനുള്ള കേന്ദ്ര നിർദ്ദേശത്തിൽ പ്രതിഷേധം ശക്തം

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രതിസന്ധി രൂക്ഷം. 19 സിനിമകൾ ഒഴിവാക്കണമെന്ന കേന്ദ്രസർക്കാർ നിർദേശത്തിന് എതിരെ പ്രതിഷേധം ശക്തം. രാവിലെ നടക്കാനിരുന്ന നാല് സിനിമകളുടെ പ്രദർശനം ഒഴിവാക്കി. കൂടുതൽ ചിത്രങ്ങളുടെ സ്ക്രീനിങ് മുടങ്ങുമെന്ന് കേരള ചലച്ചിത്ര അക്കാദമി.
തുടർന്ന് Clash, Un Concealed Poetry, Inside The Wolf, Eagle Of The Replublic തുടങ്ങിയ സിനിമകളുടെ പ്രദർശനം ഒഴിവാക്കിയതായി അറിയിപ്പ് നൽകി. വിവിധ തിയറ്ററുകളിൽ സിനിമകളുടെ പ്രദർശനം എട്ടുമണിക്കും പത്തുമണിക്കും ഉള്ളിൽ നടക്കേണ്ടിയിരുന്നവയാണ്. ഇന്ന് കൂടുതൽ സിനിമകൾ മുടങ്ങും എന്ന് ചലച്ചിത്ര അക്കാദമിയുടെ മുന്നറിയിപ്പ്. ഇന്നലെ മാത്രം 9 സിനിമകളുടെ പ്രദർശനമാണ് മുടങ്ങിയത്.

19 സിനിമകൾക്കാണ് ഇതുവരെ കേന്ദ്ര അനുമതി ലഭിക്കാത്തത്. പലസ്തീന്‍ പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ക്കുമാണ് അനുമതി നിഷേധിച്ചത്. ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയും അടൂര്‍ ഗോപാലകൃഷ്ണന്‍, കമല്‍ തുങ്ങിയരും രംഗത്തെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button