രാജാവ് ലോറൻസും അനുജൻ എൽവിനും ഒന്നിക്കുന്ന ബുള്ളറ്റ് എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ഇന്നിസൈ പാണ്ട്യൻ സംവിധാനം ചെയ്തിരിക്കുന്ന ബുള്ളറ്റ് മിസ്റ്ററി ആക്ഷൻ ത്രില്ലർ സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്. സാം സി എസ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ടീസർ ഇതിനകം 5 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. ഇതിനു മുൻപ് കാഞ്ചന 2 എന്ന ചിത്രത്തിനിലെ ഒരു ഗാനരംഗത്തിൽ ഇരുവരും പ്രത്യക്ഷപ്പെട്ടത് ശ്രദ്ധ നേടിയിരുന്നു. എന്നാൽ ടീസറിൽ ഒരിടത്തും ഇരുവരും ഒന്നിച്ചുള്ള രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ബുള്ളറ്റിൽ രാഘവ ലോറൻസ് അവതരിപ്പിച്ചിരിക്കുന്നത്.
ദുരൂഹമായ സംഭവങ്ങളും സൂപ്പർ നാച്ചുറലായ സംഭവഗതികളുമെല്ലാം കഥയിൽ കടന്നു വരുന്നുണ്ടെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ജ്ഞാനകരവേലും ഇന്നിസൈ പാണ്ഢ്യനും ചേർന്നാണ് ബുള്ളറ്റിന്റെ സംഭാഷണങ്ങൾക്ക് തൂലിക ചലിപ്പിച്ചിരിക്കുന്നത്. രാഘവ ലോറൻസ്, എൽവിൻ എന്നിവരെ കൂടാതെ സുനിൽ, വൈശാലി, സിംഗംപുലി എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. ഫൈവ് സ്റ്റാർ ക്രിയേഷൻസിന്റെ ബാനറിൽ കതിരേശൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അരവിന്ദ് സിംഗാണ്. വടിവേലു വിമൽ രാജ് എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് വടിവേലു വിമൽരാജാണ്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇതുവരെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.