ചെന്നൈയില്‍ കാര്‍ പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് തമിഴ് ബിഗ് ബോസ് താരവും നടനുമായ തര്‍ഷനെയും സുഹൃത്ത് ലോകേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ജെജെ നഗര്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി ജഡ്ജിയായിരുന്ന കയല്‍വിഴിയുടെ മകന് ആദിസുധിയുമായാണ് തര്ഷന് പ്രശ്നത്തിലായത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ആദിസുധിയുടെ ഭാര്യ ലാവണ്യ, അവരുടെ മാതാവ് മഹേശ്വരി എന്നിവരെ മര്‍ദ്ദിച്ചു എന്ന കേസിലാണ് അറസ്റ്റ്. അതേ സമയം ആദിസുധിക്കെതിരെയും എഫ്ഐആര്‍ ഉണ്ടെന്നാണ് വിവരം.
ഈസ്റ്റ് പാരി സ്ട്രീറ്റിലെ തര്‍ഷന്റെ വീട്ടിന് മുന്നില്‍ ആദിസുധി കാര്‍ പാര്‍ക്ക് ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. തര്‍ഷന്റെ വീട്ടിന് അടുത്തായി ഈ തെരുവിലെ ഒരു കടയിലേക്ക് കുടുംബത്തോടൊപ്പം സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായിരുന്ന ആദിസുധി.
കാര്‍ പാര്‍ക്ക് ചെയ്തതിന്റെ പേരില്‍ തര്‍ഷനും ആദിയും തമ്മില്‍ വാക്ക് തര്‍ക്കവും പിന്നീട് കൈയ്യാങ്കളിയും ഉണ്ടായി. തര്‍ഷന്റെ സുഹൃത്തും സ്ഥലത്ത് ഉണ്ടായിരുന്നു. പിന്നീട് പരിക്ക് പറ്റിയ ആദിയും, ഭാര്യയും അണ്ണാനഗറിലെ ആശുപത്രിയില്‍ ചികില്‍സ നേടി. ജെജെ നഗര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.