Malayalam

ഭാവന സ്റ്റുഡിയോസിന്റെ ഷോർട്ട് ഫിലിം ശ്രദ്ധനേടുന്നു; അഭിനന്ദിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

താൻ മരിക്കാൻ പോകുന്നുവെന്ന് ഉറച്ചുവിശ്വസിക്കുന്ന രോഗഭീതിക്കാരനായ എബി എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് ട്വിങ്കിൾ എന്ന യുവതി കടന്നുവരുന്നതും അവർക്ക് ഇടയിലെ പ്രണയവും പ്രേമേയമായ ‘സിംറ്റംപ്സ് ഓഫ് ലവ്’ എന്ന ഷോർട്ട് ഫിലിം ശ്രദ്ധനേടുന്നു, ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിൽ സ്ട്രീം ചെയ്യുന്ന ചിത്രത്തിന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന കേരള അന്തരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മലയാളം നോൺ കോമ്പറ്റിഷൻ ഷോർട്ട് ഫിക്ഷൻ വിഭാഗത്തിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

നിറഞ്ഞ സദസിലായിരുന്നു ചലച്ചിത്ര മേളയിൽ ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചത്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഉൾപ്പെടെയുള്ളവർ ഷോർട്ട് ഫിലിമിനെ അഭിനന്ദിച്ച് എത്തിയിരുന്നു. ഷോർട്ട് ഫിലിം അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. സഞ്ജയ് ദാമോദർ രഞ്ജിത്ത് ആണ് ഷോർട്ട് ഫിലിമിന്റെ സംവിധായകൻ, നിതിൻ ജോസഫ്‌ എഴുത്ത് നിർവഹിച്ചിരിക്കുന്നു, ടോബി തോമസ്‌ ഛായാഗ്രഹണം നിർവഹിച്ച ഷോർട്ട് ഫിലിം നിർമിച്ചിരിക്കുന്നത് അരവിന്ദ് മാലിയിലാണ്. അനന്ത പദമനാഭനാണ് ഷോർട്ട് ഫിലിം എഡിറ്റർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button