Other Languages

ബാറ്റ്മാൻ 2 ജനുവരിയിൽ ആരംഭിക്കും

ആഗോള സിനിമ പ്രേക്ഷകർ ഏറെ കാലമായി കാത്തിരിക്കുന്ന ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോർട്ട്. മാറ്റ് റീവ്സിന്റെ സംവിധാനത്തിൽ 2022 ൽ റിലീസ് ചെയ്ത ചിത്രത്തിൽ റോബർട്ട് പാറ്റിൻസൺ ആയിരുന്നു ബാറ്റ്മാൻ ആയി വേഷമിട്ടത്. ഇപ്പോൾ ബാറ്റ്മാൻ 2 ന്റെ തിരക്കഥ പൂർത്തിയാക്കിയതറിയിച്ച് സംവിധായകൻ മാറ്റ് റീവ്‌സും സഹാതിരക്കഥാകൃത്ത് മാറ്റ്സണും സോഷ്യൽ മീഡിയ അക്കൗണ്ടിൽ തിരക്കഥയുടെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഏറെ കാലമായി അനിശ്ചിതമായി തുടർന്ന ചിത്രത്തിന്റെ ഒരുക്കങ്ങൾ പുനരാരംഭിച്ചു എന്ന വാർത്തയിൽ ആവേശഭരിതരാണ് ആരാധകർ.

ഒന്നാം ഭാഗം ലോകമെങ്ങും വമ്പൻ വിജയം നേടി 700 മില്യൺ ഡോളർ കളക്ഷൻ നേടിയിട്ടും രണ്ടാം ഭാഗം സംഭവിക്കാനുള്ള കാലതാമസം ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ബാറ്റ്മാൻ 2 2026 ജനുവരിയിൽ ചിത്രീകരണമാരംഭിക്കും എന്നാണ് നിലവിലുള്ള റിപ്പോർട്ടുകൾ. എങ്കിലും ചിത്രം 2027 ഒക്ടോബർ 1 വരെ കാത്തിരിക്കേണ്ടിവരും. ഒന്നാം ഭാഗം റിലീസ് ചെയ്ത് അഞ്ചര വർഷത്തിന് ശേഷമാണ് 2 തിയറ്ററുകളിലെത്തുന്നത്. ദി ബാറ്റ്‌മാനിലെ ഒരു പ്രധാന കഥാപാത്രമായ പെൻഗ്വിനെ കേന്ദ്ര കഥാപാത്രമാക്കി HBO മാക്സിൽ സ്ട്രീം ചെയ്ത ദി പെൻഗ്വിൻ എന്ന സീരീസിന് ഗംഭീര അഭിപ്രായവുമായിരുന്നു ലഭിച്ചത്. ദി ബാറ്റ്മാൻ 2 വിലും പെൻഗ്വിൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button