CelebrityMalayalam

ആദ്യ സിനിമ പ്രഖ്യാപിച്ച് ബേസിൽ ജോസഫും ഡോ.അനന്തുവും

എഡ്യൂക്കേഷൻ സെക്റ്ററിൽ ചരിത്രം സൃഷ്ടിച്ചിട്ടുള്ള സൈലം ഫൗണ്ടറായ ഡോ.അനന്തുവും സംവിധായകനും നടനുമായ ബേസിൽ ജോസഫും ചേർന്ന് നിർമിക്കുന്ന ആദ്യ സിനിമ ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും. മിന്നൽ മുരളി,കുഞ്ഞിരാമായണം,ഗോദ എന്നീ ലോകം ക്രിയേറ്റ് ചെയ്ത ബേസിൽ ജോസഫിനൊപ്പം കേരളത്തിലെ പ്രിയപ്പെട്ട അധ്യാപകനും സൈലം ലേർണിംഗിന്റെ സ്ഥാപകനായ അനന്തുവും ഒന്നിക്കുമ്പോൾ എന്തായിരിക്കും അവർ നമുക്ക് വേണ്ടി കരുതിവെച്ചിട്ടുണ്ടാവുക.

സോഷ്യൽ മീഡിയയിലെ രസകരമായ ഇവരുടെ വിഡിയോയിൽ നിന്നും മനസ്സിലായ കാര്യം രണ്ടുപേരുടെയും ക്രീയേറ്റീവ് ചിന്തകളുടെ ഒരു Extension ആണെന്ന് നമുക്ക് ഉറപ്പിക്കാവുന്നതാണ്. ഉറച്ച ലക്ഷ്യങ്ങളും നേടിയെടുക്കാനുള്ള ഊർജവും ഉണ്ടെങ്കിൽ എന്തും സാധ്യമാണെന്ന് തെളിയിച്ചവരാണ് അനന്തുവും ബേസിലും. ഇരുവരുടെയും പ്രൊഡക്ഷൻ കമ്പനിയുടെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.വരും ദിവസങ്ങളിൽ കൂടുതൽ അപ്ഡേറ്റിനായി നമുക്ക് കാത്തിരിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button