English

രണ്ടാം ഭാഗത്തേക്കാൾ കുറഞ്ഞ ഓപ്പണിങ് കളക്ഷനുമായി അവതാർ 3; ഹിറ്റാകുമോ ചിത്രം?

ലോക സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും അധികം അത്ഭുതങ്ങൾ സൃഷ്ടിച്ചതും കളക്ഷൻ നേടിയതുമായ ചിത്രങ്ങളിലൊന്നാണ് ജെയിംസ് കാമറൂൺ ഒരുക്കിയ അവതാർ. ഇപ്പോഴിതാ അവതാർ സീരിസിലെ മൂന്നാമത്തെ സിനിമ പുറത്തിറക്കിയിരിക്കുകയാണ്. ‘അവതാർ : ഫയർ ആൻഡ് ആഷ്’ എന്നാണ് മൂന്നാം ഭാഗത്തിന്റെ പേര്. സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. 345 മില്യൺ ഡോളർ ആണ് ആഗോള മാർക്കറ്റിൽ നിന്നും ഓപ്പണിങ് വീക്കെൻഡിൽ സിനിമ നേടിയിരിക്കുന്നത്. ഇതിൽ 257 മില്യൺ ഡോളർ ഇന്റർനാഷണൽ മാർക്കറ്റിൽ നിന്നാണ്. അതേസമയം, അവതാർ 2 വിന്റെ ഓപ്പണിങ് വീക്കെൻഡ് കളക്ഷനെക്കാൾ കുറവാണ് ഇത്. ആ ചിത്രം 435 മില്യൺ ഡോളർ ആയിരുന്നു നേടിയത്. സമ്മിശ്ര പ്രതികരണമാണ് അവതാർ 3 യ്ക്ക് ലഭിക്കുന്നത്.

സിനിമയുടെ വിഷ്വലിനും വിഎഫ്എക്സിനും കയ്യടി ലഭിക്കുന്നുണ്ടെങ്കിലും തിരക്കഥയ്ക്ക് വലിയ വിമർശനങ്ങൾ നേരിടുന്നുണ്ട്. സിനിമയുടെ കഥയിൽ ആവർത്തനവിരസതയുണ്ടെന്നും എന്നാൽ വിഷ്വലുകൾ കൊണ്ട് കാമറൂൺ അതെല്ലാം മറികടക്കുന്നു എന്നാണ് മറ്റു അഭിപ്രായങ്ങൾ. കേരളത്തിലും വലിയ വരവേൽപ്പാണ് അവതാറിന് ലഭിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിലെ കഥാപാത്രങ്ങൾക്കൊപ്പം പുതിയ ചിലരും ഈ മൂന്നാം ഭാഗത്തിലുണ്ട്. 2D, 3D ഐമാക്സ് സ്‌ക്രീനുകളിലായി ചിത്രം പുറത്തിറങ്ങും. ജെയിംസ് കാമറൂൺ, റിക്ക് ജാഫ, അമാൻഡ സിൽവർ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. സാം വർത്തിംഗ്ടൺ, സോ സാൽഡാന, സിഗോർണി വീവർ, സ്റ്റീഫൻ ലാങ്, ജിയോവന്നി റിബിസി, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button