Malayalam

വമ്പൻ പ്രതികരണങ്ങളുമായി ഒടിടിയിൽ ആസിഫിൻ്റെ ‘സർക്കീട്ട്’

ആസിഫ് അലിയെ നായകനാക്കി താമർ ഒരുക്കിയ “സർക്കീട്ട്” മനോരമ മാക്‌സിൽ സ്ട്രീമിങ് ആരംഭിച്ചു. മനോരമ മാക്സിന്റെ എക്സ്ക്ലൂസീവ് ഡിജിറ്റൽ റിലീസ് ആയാണ് “സർക്കീട്ട്” സ്ട്രീം ചെയ്യുന്നത്. വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രമാണ് “സർക്കീട്ട്”. ഒരിക്കലും സാധ്യമാക്കാൻ ഇടയില്ലെന്നു ലോകം കരുതുന്ന ഒരു മനോഹര സൗഹൃദത്തിന്റെ കഥ പറയുന്നു. താമർ കെ വിയാണ് ഈ ഫീൽ ഗുഡ് ഫാമിലി ചിത്രം രചിച്ചതും സംവിധാനം ചെയ്തതും. അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആമീറിനെയും ജെഫ്‌റോണിനെയും അവതരിപ്പിക്കുന്നത് ആസിഫ് അലിയും ബാലതാരം ഓര്‍ഹാനുമാണ്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച ‘ആയിരത്തൊന്നു നുണകൾ’ എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കിയ ഈ ചിത്രത്തിൽ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്തത്. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച ‘സർക്കീട്ട്’, യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി ആണ് ഷൂട്ട് ചെയ്തത്. പ്രവാസി ജീവിതത്തിലെ വ്യക്തിപരവും വൈകാരികവുമായ പോരാട്ടങ്ങളുടെ വളരെ റിയലിസ്റ്റിക്കായ ചിത്രീകരണം ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അതിനൊപ്പം ബാലതാരം ഓർഹാന്റെ മികച്ച പ്രകടനത്തിനും വലിയ കയ്യടിയാണ് ലഭിച്ചത്.

ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അയാസ് ഹസൻ ഛായാഗ്രഹണവും ഗോവിന്ദ് വസന്ത സംഗീതം, സംഗീത് പ്രതാപ് ചിത്രത്തിൻ്റ എഡിറ്ററുമാണ്. വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് ചിത്രത്തിൻ്റെ പിആർഒമാർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button