Malayalam

അഷ്കർ സൗദാൻ ചിത്രം ‘ഇനിയും’പൂർത്തിയായി

അഷ്കർ സൗദാൻ,കൈലാഷ്,രാഹുൽ മാധവ്,സനീഷ് മേലേപ്പാട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവ സംവിധാനം ചെയ്യുന്ന ‘ഇനിയും’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലിസായി. റിയാസ് ഖാന്‍,ദേവന്‍,ശിവജി ഗുരുവായൂര്‍,സ്ഫടികം ജോര്‍ജ്,വിജി തമ്പി,സുനിൽ സുഖദ,കോട്ടയം രമേശ്,ചെമ്പില്‍ അശോകന്‍, നന്ദകിഷോര്‍,ഡ്രാക്കുള സുധീര്‍,അഷ്‌റഫ് ഗുരുക്കള്‍,അജിത് കൂത്താട്ടുകുളം,ബൈജു കുട്ടൻ,ലിഷോയ്, ദീപക് ധര്‍മ്മടം,ഭദ്ര,അംബികാ മോഹന്‍,മോളി കണ്ണമാലി,രമാദേവി,മഞ്ജു സതീഷ്,ആശ വാസുദേവൻ, പാര്‍വ്വണ തുടങ്ങിയവർ അഭിനയിക്കുന്നു.

യദു ഫിലിം ഫാക്ടറിയുടെ ബാനറില്‍ സുധീര്‍ സി ബി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കനകരാജ് നിര്‍വ്വഹിക്കുന്നു. നിര്‍മ്മാതാവ് സുധീര്‍ സി ബി തന്നെ ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണമെഴുതുന്നു.ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍,ഉണ്ണികൃഷ്ണൻ വാക എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താര,രാഹുൽ പണിക്കർ എന്നിവര്‍ സംഗീതം പകരുന്നു. ശ്രീനിവാസ്,എടപ്പാള്‍ വിശ്വം,ശ്രുതി ബെന്നി എന്നിവരാണ് ഗായകര്‍.

പശ്ചാത്തല സംഗീതം- മോഹന്‍ സിത്താര, എഡിറ്റിംഗ്-രഞ്ജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷറഫു കരൂപ്പടന്ന,കല-ഷിബു അടിമാലി,സംഘട്ടനം- അഷ്‌റഫ് ഗുരുക്കള്‍, അസോസിയേറ്റ് ഡയറക്ടര്‍-ജയരാജ്, അസിസ്റ്റന്റ് ഡയറക്ടര്‍- ആശ വാസുദേവ്,ചീഫ് കോസ്റ്റ്യൂമര്‍-നൗഷാദ് മമ്മി,മേക്കപ്പ്- ബിനോയ് കൊല്ലം, കോസ്റ്റ്യൂസ്-റസാഖ് തിരൂർ,സ്റ്റില്‍സ്- അജേഷ് ആവണി, ഫിനാന്‍സ് കണ്‍ട്രോളര്‍- ബാബു ശ്രീധര്‍,രമേഷ്,
ഗ്രാമീണ പശ്ചാത്തലത്തില്‍, കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കി ഒരുക്കിയ ‘ഇനിയും’ഉടൻ പ്രദർശനത്തിനെത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button