നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ശ്വേതാ മേനോന്‍. എട്ട് വര്‍ഷത്തെ പോരാട്ടമാണ് ആ കുട്ടി നടത്തിയത്. എല്ലാവര്‍ക്കുമുള്ള വലിയൊരു മാതൃകയാണവള്‍. വിധിയില്‍ അപ്പീല്‍ പോകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. താനായിരുന്നു ആ കുട്ടിയുടെ സ്ഥാനത്തെങ്കില്‍ അപ്പീല്‍ പോവുക തന്നെ ചെയ്യും. ഞങ്ങള്‍ അവള്‍ക്കൊപ്പമാണെന്നും ശ്വേത മേനോന്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപിനെ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ശ്വേത മേനോന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്നത് അടിയന്തര യോഗമായിരുന്നില്ല, മൂന്നാഴ്ച മുമ്പ് തീരുമാനിച്ചതായിരുന്നു. ദിലീപിനെ തിരിച്ചെടുക്കണം എന്നൊരു അഭിപ്രായം പോലും ആരും പറഞ്ഞിട്ടില്ല. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മറ്റ് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. മറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ തെറ്റാണ്. ദിലീപ് നിലവില്‍ സംഘടനയില്‍ അംഗമല്ല. ഇനി തിരിച്ചെത്തുമോ എന്ന് തനിക്കറിയില്ലെന്നും ശ്വേത പറഞ്ഞു.
ശിക്ഷ കഴിഞ്ഞ് ആദ്യം മോചിതനാവുക പള്‍സര്‍ സുനി, പ്രതികളുടെ ജയില്‍വാസം ഇങ്ങനെ
നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ എല്ലാ പ്രതികളെയും 20 വര്‍ഷം കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. പള്‍സര്‍ സുനി എന്ന എന്‍ എസ് സുനില്‍, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി പി വിജേഷ്, എച്ച് സലിം, പ്രദീപ് എന്നീ ആറുപ്രതികളും 50,000 രൂപ വീതം പിഴയും അടയ്ക്കണം.




