Malayalam

പാച്ചുവും അത്ഭുതവിളക്കും സിനിമയുടെ ബജറ്റ് വെളിപ്പെടുത്തി അഖിൽ സത്യൻ

അഖിൽ സത്യൻ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായ ചിത്രമാണ് ‘പാച്ചുവും അത്ഭുതവിളക്കും’. ഇപ്പോൾ തിയേറ്ററിൽ വൻ വിജയമായ ‘സർവ്വം മായ’യുടെ അത്ര തന്നെ ബജറ്റ് പാച്ചുവും അത്ഭുതവിളക്കും സിനിമയ്ക്കും ഉണ്ടെന്ന് അഖിൽ സത്യൻ പറഞ്ഞു. പാച്ചു സിനിമയിലെ ചേരി ഷൂട്ട് ചെയ്യാൻ ഒരു ദിവസം 10 ലക്ഷം രൂപയാണ് ചെലവ് വന്നതെന്നും അഖിൽ സത്യൻ പറഞ്ഞു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘ആളുകൾക്ക് ഒരു വിചാരം ഉണ്ട് കൊലപാതകവും വില്ലമാരെ കൊല്ലുന്ന സിനിമകൾക്കാണ് ബജറ്റ് കൂടുതൽ എന്ന്. അല്ലാത്ത സിനിമയുടെ ചെലവ് കുറവാണെന്ന്. പാച്ചുവും സർവം മായയുടെ അത്രയും ചെലവ്‌ വന്ന സിനിമ തന്നെയാണ്. പാച്ചുവിൻറെ ട്രെയിൻ ബജറ്റ് മാത്രം 63 മുതൽ 70 ലക്ഷം വരെ ചെലവ് വന്നിട്ടുണ്ട്. ആ സിനിമയിലെ ചേരി ഷൂട്ട് ചെയ്യാൻ ഒരു ദിവസം 10 ലക്ഷം രൂപയാണ്. ആ സമയത്ത് ഏറ്റവും കൂടുതൽ പൈസ ചെലവ് വന്നിട്ടുള്ള ഫീൽ ഗുഡ് സിനിമയാണ് പാച്ചു. ആ ക്വാളിറ്റി സ്‌ക്രീനിൽ കാണാം.

പാച്ചുവിൽ ഒരുക്കലും ഒരു സാധാരണ ഗോവ സിനിമ പോലെ ബാറുകളും ബീച്ചും ബിയറു കുപ്പികളോ കാണാൻ പറ്റില്ല. ഗോവയുടെ അകത്ത് അത്തരം ഒരു ചേരി ഉണ്ടെന്ന് തന്നെ നമ്മുക്ക് അറിയില്ലായിരുന്നു. മുംബൈയുടെ ഉള്ളിലൂടെ നമ്മൾ പോയിട്ടുണ്ട്. ഇതൊക്കെ പൈസ ആവശ്യം ഉള്ള കാര്യങ്ങളാണ്. ബോളിവുഡിൽ നിന്നുള്ള അഖിൽ രാധാകൃഷ്ണൻ ആണ് ഇതിന്റെ സൗണ്ട് ചെയ്തിട്ടുള്ളത്. രാജീവൻ പോലുള്ള ഇന്ത്യ മുഴുവൻ ചെയുന്ന ഒരാളെ വരുന്നു. ക്രാഫ്റ്റ് ചെയ്യാൻ വേറൊരാൾ വരുന്നു. എനിക്ക് തോന്നുന്നില്ല ഈ സിനിമ ഒടിടിയിൽ ഇത്രയും ആസ്വദിക്കാൻ പറ്റുമെന്ന്,’ അഖിൽ സത്യൻ പറഞ്ഞു.

സർവ്വം മായ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്. തിയേറ്ററിൽ എത്തി അഞ്ച് ദിവസം കൊണ്ടാണ് ചിത്രം 50 കോടി ക്ലബ്ബിൽ എത്തിയിരിക്കുന്നത്. മിക്ക തിയേറ്ററുകളിലും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. നിവിൻ-അജു കോമ്പോ നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഇരുവരുടെയും ഭാഗങ്ങൾക്ക് തിയേറ്ററിൽ നല്ല റെസ്പോൺസ് ആണെന്നാണ് കമന്റുകൾ. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്ന റിയ ഷിബു മികച്ച പെർഫോമൻസ് ആണ് കാഴ്ചവെച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങൾ ഉണ്ട്.

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ. വലിയ പ്രതീക്ഷകളാണ് നിവിൻ ആരാധകർക്ക് ഈ സിനിമയ്ക്ക് മേൽ ഉള്ളത്. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം തിയേറ്ററിൽ എത്തിക്കുന്നത് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button