മധുരയിൽ വെച്ച് നടന്ന tvk യുടെ മാനാട് പരിപാടിയിൽ ദളപതി വിജയ് പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കൈ ഞൊടിച്ച് കൊണ്ട് ‘മിസ്റ്റർ’ എന്നും. തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിനെ അങ്കിൾ എന്നും വിളിക്കുന്നത് കേട്ട് തനിക്ക് വിജയയെ അടിക്കണം എന്ന് തോന്നി എന്ന് നടൻ രഞ്ജിത്ത്. സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ വന്നു എന്ന് വിജയ് പറഞ്ഞത് ആരെ കുറിച്ചാണെന്നും രഞ്ജിത്ത് ചോദിച്ചു. “മുഖ്യമന്ത്രിയെ അങ്കിളെന്നും, പ്രധാന മന്ത്രിയെ മിസ്റ്ററെന്നും വിളിക്കാനും മാത്രം വിവരമില്ലേ വിജയ്ക്ക്, കൈ ഞൊടിച്ചു കൊണ്ടാണ് നരേന്ദ്ര മോദിയെ വിജയ് മിസ്റ്ററെന്ന് വിളിച്ചത്.
അമേരിക്ക പോലും ഉറ്റു നോക്കുന്ന ഒരേയൊരു പ്രധാനമന്ത്രി മോഡി മാത്രമാണ്. ഞാനൊരു ഇന്ത്യൻ പൗരനാണ് അതിനാൽ മോദിയെ ഞാൻ എന്റെ അച്ഛന്റെ സ്ഥാനത്താണ് കാണുന്നത്”. tvk മാനാടിൽ വിജയ് ബിജെപിക്കും ഡിഎംകെക്കും എതിരെ നിശിതമായി വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. പ്രസംഗത്തിനിടയിൽ മോദി അധികാരത്തിൽ വന്നത് ജനങ്ങൾക്ക് നല്ലത് ചെയ്യാനാണോ ഇസ്ലാം സഹോദരന്മാരെ ദ്രോഹിക്കാൻ ആണോ എന്നായിരുന്നു വിജയ് ചോദിച്ചത്. 2014 വിജയ് നരേന്ദ്ര മോദിയെ സന്ദർശിച്ച ജനങ്ങൾക്ക് നല്ലത് വരാനോ, മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങൾ സാധിക്കാനോ അല്ലായിരുന്നു, തന്റെ ‘തലൈവ’ എന്ന ചിത്രത്തിന്റെ റിലീസിന്റെ ആവശ്യത്തിന് വേണ്ടിയായിരുന്നുവെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.
“എനിക്ക് അദ്ദേഹത്തിന്റെ പ്രസംഗം കേട്ടപ്പോൾ വിജയ്ക്കിട്ട് ഓങ്ങി ഒരടി കൊടുക്കാൻ ആണ് തോന്നിയത്, വിജയ് പഴയതൊക്കെ മറന്നെന്നു തോന്നുന്നു, അയാളുടെ തലക്ക് എന്തോ പ്രശ്നമുണ്ട്. നല്ല ആളുകൾ നാട് ഭരിച്ചാലേ ഓരോ പൗരനും സമാധാനത്തോടെ ജീവിക്കാൻ കഴിയൂ എന്നും ആരും മറക്കരുത്” രഞ്ജിത്ത് പറയുന്നു.