ChithrabhoomiNewsTamil

അജിത് വിളയാട്ടം : വെറും മൂന്ന് ദിവസം കൊണ്ട് ‘ഗുഡ് ബാഡ് അഗ്ലി’ 100 കോടി ക്ലബില്‍

തമിഴ് സൂപ്പർ താരം അജിത് നായകനായി എത്തിയ ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. വിശാൽ ചിത്രം ‘മാർക്ക് ആന്റണി’ക്കു ശേഷം ആദിക് രവിചന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. ഏപ്രിൽ 10 ന് തീയേറ്ററുകളിൽ എത്തിയ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ, റിലീസായി മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ സിനിമ ആഗോളതലത്തിൽ 100 കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണ്.

അജിത് കുമാര്‍ നായകനായി വരുമ്പോള്‍ ചിത്രത്തില്‍ നായിക തൃഷയാണ്. സസമൂഹ മാധ്യമങ്ങളിൽ ഉടനീളം ഗുഡ് ബാഡ് അഗ്ലിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇൻട്രോ സീൻ മുതൽ ആരാധകർക്ക് ആഘോഷിക്കാനുള്ള വക സിനിമ നൽകുന്നുണ്ട്. മാത്രമല്ല അജിത്തിന്റെ ടൈറ്റിൽ കാർഡ് ഏറെ ആവേശമുണർത്തുന്നതാണെന്നും പ്രേക്ഷകർ പറയുന്നു.

അതേസമയം, നടി പ്രിയ വാര്യരുടെ ചിത്രത്തിലെ റോള്‍ ഏറെ ശ്രദ്ധ നേടുന്നുണ്ട്. ​പ്രിയയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. ധനുഷ് സംവിധാനം ചെയ്ത ‘നിലാവുക്കു മേൽ എന്നടി കോപം’ എന്ന സിനിമയിലൂടെയായിരുന്നു നടിയുടെ തമിഴ് അരങ്ങേറ്റം. ഗുഡ് ബാഡ് അഗ്ലിയിൽ നിത്യ എന്ന കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിക്കുന്നത് .മാസ് ആക്ഷന്‍ പടമായി ഒരുങ്ങുന്ന ചിത്രത്തിൽ സുനില്‍, ഷൈന്‍ ടോം ചാക്കോ, പ്രസന്ന, ജാക്കി ഷെറോഫ്, പ്രഭു, യോഗി ബാബു, തൃഷ, പ്രിയ വാര്യര്‍, സിമ്രാന്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. പുഷ്പ നിര്‍മ്മാതാക്കളായ മൈത്രി മൂവിമേക്കേര്‍സും, ടി സീരിസുമാണ് നിര്‍മ്മാതാക്കള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button