Malayalam

അഭിലാഷം ഉടൻ ഒടിടിയിലേക്ക്

സൈജു കുറുപ്പ്, അര്‍ജുന്‍ അശോകന്‍, തന്‍വി റാം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ പുതിയ ചിത്രമാണ് അഭിലാഷം. മലബാറിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. മെയ് 23 മുതൽ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. മാർച്ചിലായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിനു ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്ത ചിത്രമാണ് അഭിലാഷം. സെക്കന്റ് ഷോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്‍ സരിഗ ആന്റണി, ശങ്കര്‍ദാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ കെ.പി., നീരജ രാജേന്ദ്രന്‍, ശീതള്‍ സക്കറിയ, അജിഷ പ്രഭാകരന്‍, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീണ്‍, ഷിന്‍സ് ഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -ഷോര്‍ട്ട്ഫ്‌ലിക്‌സ്. ഛായാഗ്രഹണം – സജാദ് കാക്കു. സംഗീത സംവിധായകന്‍- ശ്രീഹരി കെ. നായര്‍. എഡിറ്റര്‍- നിംസ്, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്‍. മേക്കപ്പ് – റോണക്‌സ് സേവ്യര്‍. കലാസംവിധാനം- അര്‍ഷദ് നാക്കോത്ത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജന്‍ ഫിലിപ്പ്, ഗാനരചന- ഷര്‍ഫു ആന്‍ഡ് സുഹൈല്‍ കോയ, സൗണ്ട് ഡിസൈന്‍- പി.സി. വിഷ്ണു, വി.എഫ്.എക്‌സ്.- അരുണ്‍ കെ. രവി. കളറിസ്റ്റ്- ബിലാല്‍ റഷീദ്, സ്റ്റില്‍സ് – ഷുഹൈബ് എസ്.ബി.കെ., ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സാംസണ്‍, ഡിസൈന്‍സ്- വിഷ്ണു നാരായണന്‍ തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button