BollywoodCelebrityEnglishGossipHindiInterviewKannadaMalayalamOther LanguagesTamilTamil CinemaTeluguTrending

‘മഹാഭാരതം’ കരിയറിലെ അവസാന ചിത്രമോ? സൂചന നൽകി ആമിർ ഖാൻ

സിനിമാ അഭിനയം അവസാനിപ്പിക്കുന്നു എന്നതിന്റെ സൂചന നൽകി ബോളിവുഡ് താരം ആമിർ ഖാൻ. മഹാഭാരതമായിരിക്കും തന്റെ അവസാന ചിത്രം എന്നാണ് ആമിർ ഖാൻ സൂചന നൽകിയിരിക്കുന്നത്. രാജ് ഷമാനിയുടെ പോഡ്കാസ്റ്റ് ഷോയിൽ താരം ഇക്കാര്യം വ്യക്തമാക്കിയത്. മഹാഭാരതം ഒരുക്കുക എന്നത് തന്റെ സ്വപ്നമാണെന്നും അതിനുശേഷം മറ്റൊന്നും ചെയ്തില്ലെന്നുവരാമെന്നുമാണ് നടൻ പറഞ്ഞത്.മഹാഭാരതത്തിൽ ഒരുപാട് അർത്ഥതലങ്ങളുണ്ട്. ലോകത്ത് കാണാൻ കഴിയുന്ന എല്ലാ കാര്യങ്ങളും മഹാഭാരതത്തിൽ കണ്ടെത്താനാകും. അത് ചെയ്തുകഴിഞ്ഞാൽ കഴിഞ്ഞാൽ, ഇനി തനിക്ക് ഒന്നും ചെയ്യാനില്ലെന്ന് തോന്നിയേക്കാം. സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ മരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും ആമിർ ഖാൻ പറഞ്ഞു.

മുമ്പ് ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ തന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് എന്ന് ഈ സിനിമയെക്കുറിച്ച് ആമിർ പറഞ്ഞിരുന്നു. മഹാഭാരതം ഒരു സിനിമയിൽ പറയാൻ കഴിയുമെന്ന് കരുതുന്നില്ല, അതിനാൽ ഇത് ഒന്നിലധികം സിനിമകളായിരിക്കും എന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
‘സിത്താരെ സമീൻ പർ’ ആണ് ഇനി പുറത്തിറങ്ങാനുള്ള ആമിർ ഖാൻ ചിത്രം. സിനിമ ജൂൺ 20 ന് പുറത്തിറങ്ങും. ഒരു ബാസ്കറ്റ്ബോൾ കോച്ചിന്റെ വേഷത്തിലാണ് നടൻ സിനിമയിലെത്തുന്നത് എന്ന് ട്രെയ്‌ലറിലൂടെ വ്യക്തമാകുന്നുണ്ട്. നടന്റെ ഒരു വമ്പൻ വിജയവും തിരിച്ചുവരവും ഈ ട്രെയ്‌ലർ ഉറപ്പ് നൽകുന്നുമുണ്ട്. ശുഭ് മംഗള്‍ സാവ്ധാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍ എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button