Tamil

നിര്‍ദ്ദേശിക്കുന്ന ഓരോ കട്ടിനും സെന്‍സര്‍ ബോര്‍ഡ് കാരണം വ്യക്തമാക്കണം; സിനിമ ഒരാളുടെ മാത്രം അധ്വാനമല്ല: കമല്‍ഹാസന്‍

വിജയ് നായകനായ ജന നായകന്റെ റിലീസ് വൈകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് നടന്‍ കമല്‍ഹാസന്‍. ജനുവരി ഒമ്പതിനായിരുന്നു ജന നായകന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. വിജയ് അവസാനമായി അഭിനയിക്കുന്ന സിനിമയിലെന്ന നിലയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ജന നായകന്‍. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. സിനിമയ്ക്ക് പ്രദര്‍ശനാനുമതി തേടി നിര്‍മാതാക്കള്‍ സുപ്രീം കോടതിയെ സമീപിക്കാനിരിക്കുകയാണ്. ഇതിനിടെ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടനും രജ്യസഭാ എംപിയുമായ കമല്‍ഹാസന്‍.

സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിക്കുന്ന ഓരോ കട്ടിനും വ്യക്തമായ കാരണം അറിയിക്കണമെന്നാണ് കമല്‍ഹാസന്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് കമല്‍ഹാസന്‍ തന്റെ പ്രതികരണം അറിയിച്ചത്.’കലയ്ക്ക് വേണ്ടി, കലാകാരന്മാര്‍ക്ക് വേണ്ടി, ഭരണഘടനയ്ക്ക് വേണ്ടി’ എന്ന തലക്കെട്ടോടെയാണ് കമല്‍ഹാസന്റെ പ്രതികരണം. ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പു നല്‍കുന്നുണ്ട്. സിനിമ ഒരു വ്യക്തിയുടെ അധ്വാനത്തിന്റെ ഫലമല്ല, മറിച്ച് എഴുത്തുകാരും സാങ്കേതിക പ്രവര്‍ത്തരും അഭിനേതാക്കളും തിയേറ്ററുകളും ചെറുകിട സംരംഭകരും അടങ്ങുന്ന വ്യവസ്ഥിതിയുടെ കൂട്ടായ പരിശ്രമമാണ്. അവരുടെ ഉപജീവനമാര്‍ഗം ന്യായവും സമയബന്ധിതവുമായ നടപടിക്രമങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്നും കമല്‍ പറയുന്നു.

വ്യക്തതയുടെ അഭാവം സര്‍ഗ്ഗാത്മകതയെ തളര്‍ത്തുകയും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും പൊതുജന വിശ്വാസം ദുര്‍ബലമാക്കുകയും ചെയ്യുന്നു. തമിഴ് നാട്ടിലേയും ഇന്ത്യയിലെയും സിനിമാസ്വാദകര്‍ സിനിമയോട് അതിയായ അഭിനിവേശവും പക്വതയും പുലര്‍ത്തുന്നവരാണ്. അവര്‍ ആദരവും സുതാര്യതയും അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പ്രക്രിയ പുനപരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. സര്‍ട്ടിഫിക്കേഷന് സമയപരിധി നല്‍കണം, സുതാര്യമാ വിലയിരുത്തലും ഓരോ കട്ടിനും എഡിറ്റിനും കൃത്യവും ലിഖിതവുമായ വിശദീകരണവും നല്‍കണമെന്നും കമല്‍ഹാസന്‍ പറയുന്നു. സിനിമ ഇന്‍ഡസ്ട്രികള്‍ ഒരുമിച്ച് നില്‍ക്കുകയും സര്‍ക്കാരുമായി അര്‍ത്ഥവത്തും ക്രിയാത്മകവുമായ സംവാദനം നടത്തേണ്ട സമയമാണിതെന്നും അദ്ദേഹം പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button