Malayalam

ക്രിസ്മസ് ആഘോഷമാക്കാൻ വമ്പൻ താരനിരയുമായി ‘ആഘോഷം

മലയാള സിനിമയിലെ പ്രമുഖ താരങ്ങളെ അണിനിരത്തിക്കൊണ്ട് അമൽ കെ.ജോബി സംവിധാനം ചെയ്യുന്ന ചിത്രം ‘ആഘോഷം’ ക്രിസ്മസ് റിലീസായി ഡിസംബർ 25ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തുന്നു. കാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഫാമിലി എന്റർടൈനർ ആണ് ചിത്രം. ‘ലൈഫ് ഈസ് ഓൾ എബൗട്ട് സെലിബ്രേഷൻസ്’ എന്ന ടാഗ്‌ലൈനോട് എത്തുന്ന ചിത്രം പ്രേക്ഷകർക്ക് ഒരു ഉത്സവപ്രതീതി തന്നെ സമ്മാനിക്കും എന്നാണ് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറും പാട്ടുകളും നൽകുന്ന സൂചന. സ്റ്റീഫൻ ദേവസ്സി ഈണം നൽകിയ ക്രിസ്മസ് കരോൾ ഗാനം ഇതിനോടകം തന്നെ പ്രേക്ഷകപ്രീതി നേടിക്കഴിഞ്ഞു. ഈ ക്രിസ്മസ് സീസണിലെ ഗംഭീര റിലീസുകളിൽ ഒന്നായി ‘ആഘോഷം’ മാറുമെന്നാണ് പ്രതീക്ഷ.

പ്രേക്ഷക ശ്രദ്ധ നേടിയ ‘ഗുമസ്തൻ’ എന്ന ചിത്രത്തിന്റെ സംവിധായകനായ അമൽ കെ. ജോബി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ആഘോഷം’. ചിത്രത്തിന്റെ കഥ ഡോ. ലിസി കെ.ഫെർണാണ്ടസിന്റെതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയത് സംവിധായകൻ തന്നെ. സി.എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ഡോ. ലിസി കെ ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയയും ടീമും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്രേക്ഷക പ്രശംസ നേടിയ ‘സ്വർഗ്ഗം’ എന്ന ചിത്രത്തിനു ശേഷം സി. എൻ. ഗ്ലോബൽ മൂവീസ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ആഘോഷം’.

ക്ലാസ്മേറ്റ്സ് എന്ന ഹിറ്റ് കാമ്പസ് ചിത്രത്തിനു ശേഷം നരേൻ വീണ്ടും ആഘോഷത്തിലൂടെ കാമ്പസിലെത്തുന്നു. ഇത്തവണ കോളജ് അധ്യാപകനായിട്ടാണ് വേഷമിടുന്നത്. പവി കെയർ ടേക്കറിലൂടെ മലയാള സിനിമയിലേക്ക് എത്തിയ റോസ്മിനാണ് ആഘോഷത്തിലെ നായിക. വിജയരാഘവൻ, ധ്യാൻ ശ്രീനിവാസൻ, ജയ്സ് ജോസ്,ജോണി ആന്‍റണി, രൺജി പണിക്കർ, അജു വർഗീസ്, ബോബി കുര്യൻ, ഷാജു ശ്രീധർ, മഖ്ബൂൽ സൽമാൻ, കോട്ടയം രമേശ്, കൈലാഷ്, ദിവ്യദർശൻ, റുഷിൻ ഷാജി കൈലാസ്, നിഖിൽ രൺജി പണിക്കർ, ലിസ്സി കെ ഫെർണാണ്ടസ്, വിജയ് നെല്ലിസ്, നാസർ ലത്തീഫ്, ഡിനി ഡാനിയേൽ,ടൈറ്റസ് ജോൺ, ജോയ് ജോൺ ആന്റണി, അഞ്ജലി ജോസഫ്, ജെൻസ് ജോസ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് സ്റ്റീഫൻ ദേവസ്സിയും, ഗൗതം വിൻസെന്റും ചേർന്നാണ്. പശ്ചാത്തല സംഗീതം 4 മ്യൂസിക്. നാലു പാട്ടുകളാണ് ചിത്രത്തിലുള്ളത്. വരികൾ എഴുതിയത് ബി. കെ. ഹരിനാരായണൻ, സന്തോഷ് വർമ, ഡോ. ലിസി കെ. ഫെർണാണ്ടസ്, സോണി മോഹൻ. ഛായാഗ്രഹണം റോജോ തോമസ്, എഡിറ്റിങ് ഡോൺ മാക്സ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ അമൽദേവ് കെ ആർ, പ്രൊജക്റ്റ് ഡിസൈനർ ടൈറ്റസ് ജോൺ.പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ. കലാസംവിധാനം രജീഷ് കെ സൂര്യ.മേക്കപ്പ് മാളൂസ് കെ പി. കോസ്റ്റ്യൂം ഡിസൈൻ ബബിഷ കെ. രാജേന്ദ്രൻ. കൊറിയോഗ്രാഫേഴ്സ് സനോജ് ഡെൽഗ ഡോസ്, അന്ന പ്രസാദ്, ശ്യാം ഡോക്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് പ്രണവ് മോഹൻ, ആന്‍റണി കുട്ടമ്പുഴ. പി.ആർ.ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് ജയ്സൺ ഫോട്ടോലാന്‍റാണ്.പ്രധാനമായും പാലക്കാട് ചിത്രീകരണം പൂർത്തിയാക്കിയ ‘ആഘോഷം’ തിയറ്ററുകളും ആഘോഷമാക്കുമെന്ന പ്രതീക്ഷ ഉണർത്തുന്നു. വിതരണം വള്ളുവനാടൻ സിനിമ കമ്പനി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button