Malayalam

പുതുമുഖ ബാലതാരം ആദി കേശവന്‍ പ്രധാന വേഷത്തില്‍; ‘സിദ്ധു’ വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പുതുമുഖ ബാലതാരം ആദി കേശവന്‍ പ്രധാന കഥാപാത്രമാകുന്ന അജിത് പൂജപ്പുര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സിദ്ധു’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുപ്പതാമത്തെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ നഗരിയില്‍ വച്ച് റിലീസായി. ബാലതാരം ഷിയാരാ ഫാത്തിമ, ഹോളിവുഡ് താരം സിറിയക് ആലഞ്ചേരി, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ബാലാജി ശര്‍മ്മ, അരിസ്റ്റോ സുരേഷ്, സാബു തിരുവല്ല, ശ്വേത വിനോദ്, കാര്‍ത്തിക, ശാലിനി, വിബില തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ആലഞ്ചേരി സിനിമാസ്,അബിന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറില്‍ ഡോക്ടര്‍ അബിന്‍ പാലോട്, സിറിയക് ആലഞ്ചേരി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചായാഗ്രഹണം സനന്ദ് സതീശന്‍ നിര്‍വഹിക്കുന്നു.

വിജു ശങ്കര്‍ എഴുതിയ വരികള്‍ക്ക് സാനന്ദ് ജോര്‍ജ്,ഡി ശിവപ്രസാദ് എന്നിവര്‍ സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജീവ് കുടപ്പനക്കുന്ന്, പ്രൊഡക്ഷന്‍ ഡിസൈനര്‍-ജയന്‍ മാസ്സ്, മേക്കപ്പ്-അനില്‍ നേമം, വസ്ത്രാലങ്കാരം-ഷിബു പരമേശ്വരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷാജന്‍ കല്ലായി, ബി ജി എം -സാനന്ദ് ജോര്‍ജ്ജ്, പ്രൊജക്ട് കോ-ഓഡിനേറ്റര്‍-സുധീര്‍ കുമാര്‍,ഫിനാന്‍സ് കണ്‍ട്രോളര്‍-മനോജ് സി ബി,ഡിസൈന്‍- ജെറിന്‍ മെഡ്ബൗട്ട് & ബി സൊല്യൂഷന്‍സ്, ചിത്രീകരണം പൂര്‍ത്തിയായ ‘സിദ്ധു’ ജനുവരി അവസാന വാരം പ്രദര്‍ശനത്തിനെത്തും. പി ആര്‍ ഒ-എ എസ് ദിനേശ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button