English

വീണ്ടും ലീക്കായി അവേഞ്ചേഴ്‌സ്, സ്‌പൈഡർമാൻ ട്രെയ്‌ലറുകൾ

സോഷ്യൽ മീഡിയയിൽ ഒന്നിന് പിറകെ ഒന്നായി ലീക്കായി ആഗോള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാർവെലിന്റെ അവേഞ്ചേഴ്‌സ് : ഡൂംസ് ഡേ, സ്‌പൈഡർമാൻ : ബ്രാൻഡ് ന്യൂ ഡേ എന്നീ ചിത്രങ്ങളുടെ ട്രെയ്‌ലറുകൾ. വളരെ സ്വകാര്യമായി നടത്തിയ ട്രെയ്‌ലറുകളുടെ പ്രത്യേക പ്രീമിയറിൽ നിന്നാവാം ട്രെയ്‌ലറുകൾ ചോർന്നത് എന്നാണ് റിപ്പോർട്ടുകൾ. വളരെ ക്വാളിറ്റി കുറഞ്ഞ ദൃശ്യങ്ങളാണ് എക്സ്, റെഡിറ്റ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കിടന്ന് കറങ്ങുന്നത് എങ്കിലും ട്രൈലറിന്റെ ഉള്ളടക്കം ഇതിനകം പരക്കെ ഷെയർ ചെയ്യപ്പെടുകയും ചർച്ചയാവുകയും ചെയ്തിട്ടുണ്ട്. കൂടാതെ AI ഉപയോഗിച്ച് അവ്യക്തമായ ചിത്രങ്ങൾ എൻഹാൻസ് ചെയ്ത് ഒറിജിനലിനെ വെല്ലുന്ന തരത്തിലാക്കിയെടുത്തിട്ടും ഉണ്ട് ചില വിരുതന്മാർ എന്നതും ശ്രദ്ധേയമാണ്.

ആദ്യം അവേഞ്ചേഴ്‌സ് : ഡൂംസ് ഡേയിലെ സ്റ്റീവ് റോജേഴ്‌സിന്റെ ടീസറായിരുന്നു ചോർന്നത്. പിന്നീട് സ്‌പൈഡർമാൻ : ബ്രാൻഡ് ന്യൂ ഡേയുടെ ടീസറും ഇന്നലെ അവേഞ്ചേഴ്‌സിലെ തന്നെ തോറിന്റെ ടീസറും ലീക്കായി. തോറിന്റെ ഓഡിയോ പതിപ്പ് മാത്രമാണ് ലീക്കായത് എന്നാണ് നിലവിലെ റിപ്പോർട്ടുകൾ.
അവേഞ്ചേഴ്‌സ് ഏൻഡ് ഗെയിമിന് ശേഷം ഏറെ വര്ഷങ്ങളായി വളരെ പരിതാപകരമായ അവസ്ഥയിലാണ് മാർവെൽ സിനിമകളുടെ ബോക്സോഫീസ് നമ്പരുകൾ. സ്‌പൈഡർമാൻ നോ വേ ഹോം, ഡെഡ്പൂൾ ആൻഡ് വൂൾവറിൻ എന്നിങ്ങനെ ഏതാനും സിനിമകൾക്ക് മാത്രമാണ് വലിയ വിജയങ്ങൾ ഉണ്ടാക്കാൻ സാധിച്ചത്.
അതിനാൽ മാർവെലിന്റെ മുന്നിലുള്ള അവസാന സാധ്യതകളായ ചിത്രങ്ങളുടെ പ്രമോഷണൽ മറ്റേറിയലുകളുടെ ചോർച്ച വളരെ ഗൗരവതരമായാണ് കാണുന്നത്. നിയമ നടപടിക്ക് ഒരുങ്ങുകയാണ് മാർവെൽ സ്റുഡിയോസും അണിയറപ്രവർത്തകരും എന്നും അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകളുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button