ജീവിതത്തിനപ്പുറം നടൻ സിമ്പുവിന്റെ വ്യക്തി ജീവിതവും പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇൻഡസ്ട്രിയിൽ നിരവധി നായികമാരുമായി ഗോസിപ്പ് കോളങ്ങൾ നടൻ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രമായ അരസന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ നടൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സെക്‌സിന്റെ കാര്യത്തില്‍ ഞാന്‍ ഒരു വിര്‍ജിനാണ് എന്നാണ് സിമ്പു പറയുന്നത്. തന്റെ ഒരു പ്രണയ ബന്ധത്തിലും സെക്സ് ചെയ്തിട്ടില്ലെന്നും മേക്കിംഗ് ലവ് ആണ് ഓരോ ബന്ധത്തിലും ചെയ്തതെന്നും നടൻ പറഞ്ഞു. ജയ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിമ്പുവിന്റെ പ്രതികരണം.
സെക്‌സിന്റെ കാര്യത്തില്‍ ഞാന്‍ ഒരു വിര്‍ജിനാണ് എന്ന് പറയാം. കാരണം ഞാന്‍ സെക്‌സല്ല, മേക്കിംഗ് ലവ് ആണ് ഓരോ ബന്ധത്തിലും ചെയ്തത്. നമുക്ക് ഇഷ്ടപ്പെട്ട ആളോടൊപ്പം ശാരീരബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അത് സ്‌നേഹമാണ്, മേക്കിങ് ലവ് ആണ്. എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടപ്പെട്ടുവെങ്കിൽ പരസ്പരം ഞങ്ങൾ സ്നേഹിക്കും, സന്തോഷമായി ഇരിയ്ക്കും,’ സിമ്പു പറഞ്ഞു. അതുപോലെ സെക്സ് എഡ്യൂക്കേഷൻ ആദ്യം കുട്ടികൾക്ക് നൽകേണ്ടത് മാതാപിതാക്കൾ ആണെന്നും നമ്മളിൽ നിന്നാണ് മാറ്റം വരേണ്ടതെന്നും നടൻ പറഞ്ഞു. താനൊരു പ്ലേയ് ബോയ് ആണെന്നും എന്നാൽ ഒരു പെൺകുട്ടിയുടെയും സമ്മതം ഇല്ലാതെ അവരെ തൊട്ടിട്ടില്ലെന്നും സിമ്പു കൂട്ടിച്ചേർത്തു. ‘ഞാൻ ഒരു പ്ലേ ബോയ് തന്നെയാണ്. പക്ഷെ ഒരു പെൺകുട്ടിയെയും അവളുടെ ഇഷ്ടത്തോടെ അല്ലാതെ തൊട്ടിട്ടില്ല. എവിടെ വേണമെങ്കിലും സത്യം ചെയ്ത് എനിക്ക് അത് പറയാൻ സാധിക്കും’, സിമ്പു പറഞ്ഞു.
അതേസമയം, വെട്രിമാരൻ സംവിധാനത്തിൽ സിമ്പു നായകനാകുന്ന സിനിമയാണ് അരസൻ. 2018ൽ പുറത്തിറങ്ങിയ വട ചെന്നൈയുടെ ആദ്യ ഭാഗമായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. എന്നാൽ ഇത് വട ചെന്നൈ 2 അല്ലെന്നും എന്നാൽ സിമ്പു നായകനാകുന്ന ചിത്രം വടചെന്നൈയുടെ യൂണിവേഴ്സില്‍ തന്നെയാണ് നടക്കുന്നതെന്നും സിനിമയിലെ ചില കഥാപാത്രങ്ങളും പ്രമേയവും ഈ ഇതിലും ഉണ്ടാകുമെന്നും വെട്രിമാരൻ വ്യക്തമാക്കിയിരുന്നു.




