Malayalam

ബിബിൻ ജോർജ്, ഷൈൻ ടോം ചാക്കോ ചിത്രം ശുക്രൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ബിബിൻ ജോർജ്, ഷൈൻ ടോം ചാക്കോ, ചന്തുനാഥ്, കോട്ടയം നസീർ , ആര്യാ പ്രസാദ്, എന്നിവർ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം ശുക്രന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഉബൈനി സംവിധാനം ചെയ്യുന്ന ചിത്രം റൊമാൻ്റിക്ക് കോമഡി ത്രില്ലർ ജോണറിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ടിനി ടോം, അശോകന്‍, അസീസ് നെടുമങ്ങാട്, ഡ്രാക്കുള സുധീര്‍, ബാലാജി ശര്‍മ്മ, ബിനു തൃക്കാക്കര, മാലാ പാര്‍വ്വതി,റിയാസ് നര്‍മ്മകല, തുഷാര പിള്ള, ദിവ്യാ എം. നായര്‍, ജയക്കുറുപ്പ്, ജീമോന്‍ ജോര്‍ജ്, രശ്മി അനില്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കളിക്കൂട്ടുകാരായ രണ്ട് ആത്മസുഹൃത്തുക്കള്‍ ഒരേ ലക്ഷ്യം നിറവേറ്റാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്. ജീ സിനിമാസ്, എസ്.കെ.ജി. ഫിലിംസ്, നീൽ സിനിമാസ് എന്നീ ബാനറുകളില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജീമോന്‍ ജോര്‍ജ് ആണ്.ഷാജി.കെ.ജോർജും നീൽ സിനിമാസും സഹ നിർമ്മാതാക്കൾ ആണ്.ഷിജു ടോം, ഗിരീഷ് പാലമൂട്ടില്‍ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസെർസ്.
പ്രൊജക്റ്റ്‌ ഡിസൈനർ .

ഗാനങ്ങള്‍: വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, രാജീവ് ആലുങ്കല്‍,രാഹുൽ കല്യാൺ, സംഗീതം: സ്റ്റില്‍ജു അര്‍ജുന്‍, പശ്ചാത്തല സംഗീതം: സിബി മാത്യു അലക്‌സ്, ഛായാഗ്രഹണം: മെല്‍ബിന്‍ കുരിശിങ്കല്‍, എഡിറ്റിങ്: സുനീഷ് സെബാസ്റ്റ്യന്‍, കലാസംവിധാനം: അസീസ് കരുവാരക്കുണ്ട്, മേക്കപ്പ്: സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യും ഡിസൈന്‍: ബ്യൂസി ബേബി ജോണ്‍, ആക്ഷന്‍: കലൈ കിങ്സ്റ്റണ്‍, മാഫിയാ ശശി, കൊറിയോഗ്രാഫി: ഭൂപതി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: ബോബി സത്യശീലന്‍, സ്റ്റില്‍സ്: വിഷ്ണു ആര്‍. ഗോവിന്ദ്,ഫിനാൻസ് കൺട്രോളർ – സണ്ണി തഴുത്തല . പ്രൊജക്റ്റ് ഡിസൈൻ – അനുക്കുട്ടൻഏറ്റുമാന്നൂർ. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്:- ജസ്റ്റിന്‍ കൊല്ലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദിലീപ് ചാമക്കാല.
കോട്ടയം, കൊച്ചി, കൊല്ലങ്കോട്. പൊള്ളാച്ചി, എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ചിത്രം ജനുവരിയിൽ പ്രദർശനത്തിനെത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button