പുരസ്കാരത്തിന് കൂടി അര്‍ഹമായ ‘കൊടുമണ്‍ പോറ്റി’. ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ പ്രകടനം മലയാളികളുടെ മാത്രമല്ല, ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനസ് കവര്‍ന്നിരുന്നു. മമ്മൂട്ടിയല്ലാതെ മറ്റാരെയും കൊടുമണ്‍ പോറ്റിയായി കാണാനാകില്ലെന്ന് കാണികള്‍ ഒന്നടങ്കം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ മലയാളത്തിന്റെ മോഹന്‍ലാലിനെ കൊടുമണ്‍ പോറ്റിയായി അവതരിപ്പിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ചില സോഷ്യല്‍ മീഡിയ പേജുകളിലാണ് ഈ എഐ ചിത്രം എത്തിയത്. ചാത്തനായി വരെ മോഹന്‍ലാലിനെ ഈ ചിത്രങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകര്‍ പുതിയ ചിത്രങ്ങളെ ഏറ്റെടുത്തിട്ടുണ്ട്.
അതേസമയം, സെലിബ്രിറ്റി താരങ്ങളുടെ വിവിധ തരത്തിലുള്ള എഐ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി കൊണ്ടിരിക്കുകയാണ്. തമിഴിലെ സൂപ്പര്‍ താരങ്ങള്‍ ചായക്കടയില്‍ ഇരിക്കുന്നതും നടക്കാനിറങ്ങുന്നതും, മലയാളി താരങ്ങള്‍ കാറ് വാങ്ങാന്‍ പോകുന്നതും, ദളപതിയുടെ ലൊക്കേഷന്‍ ഷൂട്ടുമെല്ലാം ഇങ്ങനെ എഐ ചിത്രങ്ങളായി എത്തുന്നുണ്ട്. നേരത്തെയും പല കഥാപാത്രങ്ങളിലേക്കും മറ്റ് അഭിനേതാക്കളെ ഭാവന ചെയ്തുകൊണ്ടുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഹോളിവുഡ് ചിത്രങ്ങള്‍ മലയാളത്തിലായിരുന്നെങ്കില്‍ എന്ന രീതിയില്‍ വരുന്ന ചിത്രങ്ങളെല്ലാം വലിയ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.




