Malayalam

ദി റൈഡ് തിയറ്ററുകളിലേക്ക്; റിലീസ് ഡിസംബർ 5 ന്

ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നതു മുതൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ത്രില്ലർ ചിത്രമായ ദി റൈഡ് തീയേറ്ററിൽ ഉടൻ എത്തുന്നു. ഡിസംബർ 5ന് ചിത്രം റിലീസ് ചെയ്യമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. സോഷ്യൽ മീഡിയയിൽ പുറത്തുവിട്ട അപ്‌ഡേറ്റിൽ ആണ് റിലീസ് തിയതി പുറത്തു വിട്ടിരിക്കുന്നത്.ബോളിവുഡ് നിർമ്മാണ കമ്പനിയായ ഡയസ്പോർ എന്റർടെയ്ൻമെന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദർപൺ ത്രിസാൽ നിർമ്മിച്ച് റിതേഷ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുധി കോപ്പ, ആൻ ശീതൾ, മാലാ പാർവതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ​ഗോപിക മഞ്ജുഷ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോൻ, സുഹാസ് ഷെട്ടി എന്നിവരും നിർമ്മാതാക്കളാണ്. ഇവർ തന്നെയാണ് തിരക്കഥയും സംഭാഷണവും.

ഒരു കാർ യാത്രയിൽ തിരഞ്ഞെടുക്കുന്ന കുറുക്കുവഴി അതിലെ യാത്രക്കാർക്ക് സമ്മാനിക്കുന്നത് അപ്രതീക്ഷിതമായ അനുഭവങ്ങളാണ്. ത്രില്ലർ ജോണറിൽ കഥപറയുന്ന ദി റൈഡിൽ പ്രേക്ഷകരെ അമ്പരപ്പിക്കാൻ ഒരു താരത്തിന്റെ സർപ്രൈസ് എൻട്രി കൂടിയുണ്ട്. വിജേന്ദർ സിം​ഗ്, ഹരീഷ് ലഖാനി, ജിതേന്ദ്രയാദവ്, വി.കെ ഫിലിംസ് ആന്റ് എന്റർടെയ്ൻമെന്റ് എന്നിവരാണ് സഹ നിർമ്മാതാക്കൾ.
ക്രിയേറ്റീവ് പ്രൊഡ്യൂസർ- റീന ഒബ്റോയ്, ഹെഡ് ഓഫ് പ്രൊഡക്ഷൻ- ശശി ദുബൈ, ഛായാ​ഗ്രഹണം- ബാബ തസാദുഖ് ഹുസൈൻ. കിഷ്കിന്ദകാണ്ഡത്തിലൂടെ ഈ വർഷത്തെ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ സൂരജ് ഇഎസ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. എക്സികുട്ടീവ് പ്രൊഡ്യൂസർ- വികാശ് ആര്യ, ലൈൻ പ്രൊഡക്ഷൻ- ഒക്ടോബർ സ്ക്കൈ പിക്ച്ചേഴ്സ്, കലാസംവിധാനം- കിഷോർ കുമാർ, സം​ഗീതം- നിതീഷ് രാംഭദ്രൻ, കോസ്റ്റ്യും- മേബിൾ മൈക്കിൾ, മലയാളം അഡാപ്റ്റേഷൻ- രഞ്ജിത മേനോൻ, സൗണ്ട് ഡിസൈൻ- അരുൺ വർമ്മ,

സൗണ്ട് മിക്സിം​ഗ്- ഡാൻ ജോസ്, കളറിസ്റ്റ്- ലിജു പ്രഭാകർ, ആക്ഷൻ- ജാവേദ് കരീം, മേക്കപ്പ്- അർഷാദ് വർക്കല, സൂപ്പർവൈസിം​ഗ് പ്രൊഡ്യൂസർ- അവൈസ് ഖാൻ, ലൈൻ പ്രൊഡ്യൂസർ- എ.കെ ശിവൻ, അഭിലാഷ് ശങ്കരനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ മാനേജർ- റഫീഖ് ഖാൻ, കാസ്റ്റിം​ഗ്- നിതിൻ സി.കെ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – വിഷ്ണു രഘുനന്ദൻ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ- ജിയോ സെബി മലമേൽ, അസോസിയേറ്റ് ഡയറക്ടർ- ശരത്കുമാർ കെ.ജി, അഡീഷണൽ ഡയലോ​ഗ്- ലോപസ് ജോർജ്, സ്റ്റിൽസ്- അജിത് മേനോൻ, വിഎഫ്എക്സ്- തിങ്ക് വിഎഫ്എക്സ്, അഡീഷണൽ പ്രമോ-മനീഷ് ജയ്സ്വാൾ, പബ്ലിസിറ്റി ഡിസൈൻ- ആർഡി സ​ഗ്​​ഗു, ടൈറ്റിൽ ഡിസൈൻ- ഹസ്തക്യാര, മാർക്കറ്റിം​ഗ് എജൻസി- മെയിൻലൈൻ മീഡിയ, ഫോർവേഡ് സ്ലാഷ് മീഡിയ, പിആർഒ- സതീഷ് എരിയാളത്ത്, മാർക്കറ്റിം​ഗ് കൺസൾട്ടന്റ്- വർ​ഗീസ് ആന്റണി, വിതരണം- ഫിയോക്ക്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button