Celebrity

‘വൈ ദിസ് കൊലവെറി’ ; ഇന്ത്യയിൽ നിന്ന് 100 കോടി വ്യൂസ് നേടിയ ആദ്യ ഗാനത്തെക്കുറിച്ച് ധനുഷ്

ധനുഷ് നായകനായ 3 സിനിമയിലെ ‘വൈ ദിസ് കൊലവെറി’ പാട്ട് കേട്ടവരാരും മറക്കാനിടയില്ല. ഭാഷാ അതിർത്തികളും രാജ്യാതിർത്തികളും കടന്ന് പാട്ട് അന്ന് സൂപ്പർ ഹിറ്റായിരുന്നു. നൂറ് കോടി വ്യൂസുമായി യൂട്യൂബിന്റെ ഗോൾഡൻ ഹിറ്റ്സിൽ ഇടം പിടിച്ച ആദ്യ ഇന്ത്യൻ ഗാനവും വൈ ദിസ് കൊലവെറിയായിരുന്നു. ഇപ്പോഴിതാ പാട്ടിനെക്കുറിച്ച് പറയുകയാണ് ധനുഷ്. തമാശ ആയി ഒരുക്കിയ ഗാനമാണ് അതെന്നും പാട്ടിന് ഇത്രയും സ്വീകാര്യത ലഭിക്കുമെന്ന് കരുതിയിലെന്നും നടൻ പറഞ്ഞു. ദുബായ് വാച്ച് വീക്കിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘കൊലവെരി ഗാനം ഒരു തമാശയ്ക്ക് വേണ്ടി ഉണ്ടാക്കിയതാണ്. ഞനങ്ങൾക്ക് വേദനിയിരുന്നത് മറ്റൊരു പാട്ടായിരുന്നു.വളരെ യാദൃശ്ചികമായാണ് ഈ പാട്ടിന്റെ ഐഡിയ വന്നത്. കുറച്ച് നേരം അതിൽ വർക്ക് ചെയ്‌തു പിന്നീട് അത് മാറ്റിവെച്ചു. പൂർണമായും ആ പാട്ടിനെക്കുറിച്ച് ഞങ്ങൾ മറന്നു പോയി. ഒരു ദിവസം ഏതോ ഒരു ഫയൽ തുറന്നപ്പോൾ ആണ് കണ്ടത് ഈ ഗാനം വീണ്ടും. കേട്ട് നോക്കിയപ്പോൾ തമാശ പോലെ തോന്നി. ഞാൻ മ്യൂസിഷ്യനോട്‌ പറഞ്ഞു കോമഡി ഇപ്പോഴും വർക്ക് ആകുമെന്ന്. അങ്ങനെയാണ് പാട്ട് വീണ്ടും ചെയ്യാൻ തീരുമാനിച്ചത്. പ്രാദേശിക വിജയം പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഈ പാട്ട് തമിഴ് അല്ല തംഗ്ലീഷ് ആണ്. അത് ഇന്ത്യയിലെ വൈറൽ മാർക്കറ്റിംഗിനെ പുനർനിർവചിച്ചു. എനിക്ക് ആ പാട്ട് ഉണ്ടാക്കിയതിൽ അഭിമാനം ഉണ്ട്,’ ധനുഷ് പറഞ്ഞു.

ഐശ്വര്യ രജനീകാന്ത് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 3. സിനിമയിലെ പാട്ടുകളെല്ലാം തന്നെ സൂപ്പർ ഹിറ്റായിരുന്നു.അനിരുദ്ധ് രവിചന്ദറാണ് സിനിമയ്ക്ക് വേണ്ടി സൗണ്ട് ട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയത്. അതേസമയം, ധനുഷിനെ നായകനാക്കി ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തേരെ ഇഷ്‌ക് മേം. ഒരു ലവ് സ്റ്റോറി ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. കൃതി സനോൺ ആണ് സിനിമയിലെ നായിക. എ ആർ റഹ്മാൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. സിനിമയിലെ ഗാനങ്ങൾ എല്ലാം ഇപ്പോൾ തന്നെ വലിയ ഹിറ്റാണ്. നവംബർ 28 നാണ് സിനിമ പുറത്തിറങ്ങുന്നത്.ഇഡ്ലി കടൈ ആണ് അവസാനമായി പുറത്തുവന്ന ധനുഷ് ചിത്രം. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡ്ലി കടയും ഒരു കുടുംബത്തിന് ആ കടയോടുള്ള സെന്റിമെൻറ്സും ഒക്കെ ചേർന്നതാണ് ഈ സിനിമയുടെ പ്രമേയം. ധനുഷിനെയും നിത്യാമേനോനെയും കൂടാതെ സത്യ രാജ്, സമുദ്രക്കനി, പാർഥിപൻ, അരുൺ വിജയ്, ശാലിനി പാണ്ഡെ , രാജ് കിരൺ , ഗീത കൈലാസം തുടങ്ങിയ വമ്പൻ താരനിര തന്നെ ഇഡ്ലി കടൈയിൽ ഒന്നിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button