Tamil

വിജയ്‌യുടെ ജനനായകൻ ഓഡിയോ ലോഞ്ച് മലേഷ്യയിൽ

ദളപതി വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ഓഡിയോ ലോഞ്ച് തീയതിയും സ്ഥലവും പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. ഇത്തവണ തമിഴ്‌നാട്ടിൽ അല്ല മലേഷ്യയിൽ ഒരു ഗംഭീര പരിപാടിയായി ആയിട്ടാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഡിസംബർ 27ന് ബുക്കിറ്റ് ജലീൽ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. ഏഷ്യയിലെ നാലാമത്തെ വലിയ സ്റ്റേഡിയമായ ബുക്കിറ്റ് ജലീലിൽ 85,000 സീറ്റുകളാണ് ഉള്ളത്. ഇതുവരെ പുറത്തിറങ്ങിയ വിജയ് ചിത്രങ്ങളുടെ ഓഡിയോ ലോഞ്ച് തമിഴ്‌നാട്ടിൽ ആയിരുന്നു നടത്തിയിരുന്നത്. എന്നാൽ തന്റെ അവസാന ചിത്രം എന്തുകൊണ്ട് മലേഷ്യയിൽ നടത്തുന്നുവെന്ന് ആരാധകർ ചോദ്യം ഉയർത്തുന്നുണ്ട്.

ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കമേഷ്യൽ എന്‍റര്‍ടെയ്നര്‍ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനകം ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. ജനനായകനിൽ 275 കോടിയാണ് വിജയ്‌യുടെ പ്രതിഫലം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിൽ 150 കോടി വിജയ്ക്ക് അഡ്വാൻസ് ആയി നൽകിക്കഴിഞ്ഞു. ബാക്കി തുക ഡബ്ബിങ്ങിന് ശേഷം നടന് കൈമാറും എന്നാണ് ട്രാക്കർമാരുടെ റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.

വിജയ്‌യുടെ മുൻ ചിത്രമായ ദി ഗോട്ടിൽ 200 കോടി ആയിരുന്നു നടന്റെ പ്രതിഫലം. സിനിമയിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ‘ദളപതി കച്ചേരി’ എന്നാണ് ഗാനത്തിന്റെ പേര്. ഒരു പക്കാ മാസ്സ് പടമായിരിക്കും ജനനായകൻ എന്ന സൂചനയും ടീസർ നൽകുന്നുണ്ട്. 2026 ജനുവരി 9 ആണ് ‘ജനനായകൻ’ തിയേറ്ററിൽ എത്തുന്നത്. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button