Malayalam

ഡോള്‍ബി അറ്റ്‌മോസില്‍ ‘പൊങ്കാല’യുടെ പാട്ട് പുറത്തിറങ്ങി; റിലീസ് ഡിസംബര്‍ 5ന്

ശ്രീനാഥ് ഭാസി നായകനായ ചിത്രം ‘പൊങ്കാല’യിലെ ‘രാവിന്റെ ഏകാന്ത സ്വപ്നങ്ങളായ് വാതില്‍ക്കല്‍ എത്തി മഴ പാറ്റകള്‍’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ചിത്രത്തിന്റെ കഥാംശത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഗാനമാണിത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണം നല്‍കി അഭയ് ജോധ്പുര്‍കാര്‍, സിതാര കൃഷ്ണകുമാര്‍ എന്നിവര്‍ പാടിയിരിക്കുന്ന മനോഹരമായ ഒരു മെലഡി ഗാനമാണിത്. ഇടപ്പള്ളി വനിതാ തീയറ്ററില്‍ ഡോള്‍ബി അറ്റ്‌മോസ്സിലാണ് പാട്ട് പുറത്തിറക്കിയത്. ഇത്തരത്തിലുള്ള മ്യൂസിക് ലോഞ്ചും മലയാള സിനിമയില്‍ തന്നെ ആദ്യമായാണ്. ഡോള്‍ബി അറ്റ്‌മോസ് മ്യൂസിക് സിസ്റ്റം ഉള്ള കാറിലും പാട്ട് പ്ലേ ചെയ്ത് താരങ്ങള്‍ കേട്ടു. വേറിട്ട് നിന്ന ഒരു ലോഞ്ച് ആയിരുന്നു എന്ന് തന്നെ പറയാം.ചിത്രത്തിലെ നായിക യാമി സോന, സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ്, സംവിധായകന്‍ എ.ബി ബിനില്‍, ചിത്രത്തിലെ മറ്റൊരു താരം ഇന്ദ്രജിത്ത്, ഡോള്‍ബി അറ്റ്‌മോസ് ടീം എന്നിവരും ലോഞ്ചില്‍ പങ്കെടുത്തു. ഡിസംബര്‍ 5ന് തിയറ്ററുകളില്‍ എത്തുന്ന ‘പൊങ്കാല’ യുടേതായി പുറത്തിറങ്ങിയ മറ്റു രണ്ടു പാട്ടുകളും ശ്രദ്ധേയമായിരുന്നു.

എ ബി ബിനില്‍ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല. ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടൈന്മെന്റ്, ജൂനിയര്‍ 8 ബാനറില്‍ ഒരുങ്ങുന്ന ചിത്രം ദീപു ബോസും അനില്‍ പിള്ളയും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. കൊ- പ്രൊഡ്യൂസര്‍ ഡോണ തോമസ്. ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത് ഗ്രേസ് ഫിലിം കമ്പനി. ചിത്രം സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയില്‍ രൂപപ്പെട്ട ഒരു ശക്തമായ കഥയാണ് പറയുന്നത്. ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന ‘പൊങ്കാല ‘ശ്രീനാഥ് ഭാസിയുടെ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്. ആക്ഷന്‍ കോമഡി ത്രില്ലര്‍ ശ്രേണിയില്‍ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിന്‍ ചെറായി ഭാഗങ്ങളിലായിരുന്നു.

2000 കാലഘട്ടത്തില്‍ ഹാര്‍ബര്‍ പശ്ചാത്തലമാക്കി വൈപ്പിന്‍ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി പറയുന്ന ചിത്രത്തില്‍ യാമി സോനാ, ബാബുരാജ്, സുധീര്‍ കരമന, സാദിഖ്, സമ്പത്ത് റാം, അലന്‍സിയര്‍, കിച്ചു ടെല്ലസ് , സൂര്യകൃഷ്,, ഇന്ദ്രജിത്ത് ജഗജിത്, ജീമോന്‍ ജോര്‍ജ്, മുരുകന്‍ മാര്‍ട്ടിന്‍ സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ജാക്‌സണ്‍, എഡിറ്റര്‍ അജാസ് പുക്കാടന്‍.സംഗീതം രഞ്ജിന്‍ രാജ്.മേക്കപ്പ് – അഖില്‍ ടി.രാജ്. കോസ്റ്റ്യും ഡിസൈന്‍ സൂര്യാ ശേഖര്‍. ആര്‍ട്ട് നിധീഷ് ആചാര്യ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സെവന്‍ ആര്‍ട്‌സ് മോഹന്‍. ഫൈറ്റ് മാഫിയ ശശി, രാജാ ശേഖര്‍, പ്രഭു ജാക്കി. കൊറിയോഗ്രാഫി വിജയ റാണി. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. ഡിജിറ്റല്‍ പ്രമോഷന്‍സ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, ഒപ്ര. സ്റ്റില്‍സ് ജിജേഷ് വാടി.ഡിസൈന്‍സ് അര്‍ജുന്‍ ജിബി. മാര്‍ക്കറ്റിംഗ് ബ്രിങ് ഫോര്‍ത്ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button