Tamil

കാന്താരയിലെ പോലൊരു ഫൈറ്റ് സൂര്യയെക്കൊണ്ട് പറ്റുമോ? കറുപ്പിൽ നിരാശപ്പെടുത്തരുതെന്ന് ആരാധകർ

നടിപ്പിന്‍ നായകന്‍ സൂര്യ നായകനാവുന്ന ആര്‍ ജെ ബാലാജി ചിത്രമാണ് കറുപ്പ്. ഒരു പക്കാ മാസ്സ് ഫെസ്റ്റിവൽ സിനിമയാകും കറുപ്പ് എന്ന സൂചനയാണ് ഇതുവരെ പങ്കുവെച്ച അപ്ഡേറ്റുകളിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ കാന്താര സിനിമയുടെ വൈബിൽ ഒരു ഫൈറ്റ് സീൻ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. കാന്താരയുടെ ക്ലൈമാക്സിൽ റിഷബ് ഷെട്ടി നടത്തിയ ഫൈറ്റിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ഇതുപോലെയൊരു ഫൈറ്റാണ് കറുപ്പിൽ ചിത്രീകരിക്കാനിരിക്കുന്നതെന്നാണ് സൂചന. എന്നാൽ ഇതുപോലൊരു ഫൈറ്റ് സൂര്യയെ കൊണ്ട് കൂട്ടിയാൽ കൂടുമോ എന്നാണ് പ്രേക്ഷകർ ഇപ്പോൾ സംശയിക്കുന്നത്. അടുപ്പിച്ചുള്ള പരാജയങ്ങൾ സൂര്യയുടെ ഫാൻസിനെ അടക്കം ചൊടിപ്പിച്ചിട്ടുണ്ട്. ഇനിയും നിരാശപ്പെടുത്തരുതെന്നാണ് ആരാധകർ പറയുന്നത്.

വലിയ ബജറ്റിൽ ഒരുങ്ങിയ സിനിമകളായിരുന്നു സൂര്യയുടേതായി ഇറങ്ങി വിജയം നേടാതെ പോയത്. ഈ സിനിമയിലൂടെ ഒരു ഹിറ്റ് സൂര്യയ്ക്ക് അത്യാവശ്യമാണ്. ചിത്രത്തില്‍ സൂര്യ ഇരട്ടവേഷത്തിലാകും എത്തുക എന്ന റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ ദൈവമായും വക്കീലായും ആണ് സൂര്യ എത്തുന്നതെന്നും പറയപ്പെടുന്നു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറില്‍ കറുപ്പ് അവതരിപ്പിക്കും. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് കറുപ്പിലുള്ളത്. വൈറല്‍ ഹിറ്റുകള്‍ക്ക് പിന്നിലെ യുവ സംഗീത സെന്‍സേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്.

നിരവധി ഗംഭീര ചിത്രങ്ങള്‍ക്ക് പിന്നിലെ ലെന്‍സ്മാന്‍ ജി കെ വിഷ്ണു ദൃശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. കലൈവാനന്‍ ആണ് കറുപ്പിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. അത്ഭുതകരമായ ആക്ഷന്‍ കൊറിയോഗ്രാഫിയിലൂടെ രാജ്യത്തെ മുഴുവന്‍ വിസ്മയിപ്പിച്ച മൂന്ന് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാരായ അന്‍ബറിവ്, വിക്രം മോര്‍ ജോഡികളാണ് കറുപ്പിലെ ഉയര്‍ന്ന നിലവാരമുള്ള ആക്ഷന്‍ സീക്വന്‍സുകള്‍ നിര്‍വഹിച്ചിരിക്കുന്നത്. അവാര്‍ഡ് ജേതാവായ പ്രൊഡക്ഷന്‍ ഡിസൈനര്‍ അരുണ്‍ വെഞ്ഞാറമൂടാണ് ഈ വലിയ ചിത്രത്തിനായി ഗംഭീരമായ സെറ്റുകള്‍ രൂപകല്‍പ്പന ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button