പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ പുതിയ ചിത്രമായ കറുപ്പിന്റെ ‘ഗോഡ് മോഡ്’ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ദീപാവലി ദിനമായ ഇന്ന് റിലീസ് ചെയ്തു. ഗ്രാമോത്സവത്തിലെ ആഘോഷങ്ങള്‍ നിറഞ്ഞ സൂര്യയുടെ അടിപൊളി ഗാനം ദീപാവലി ദിനത്തില്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുകയാണ്. കറുപ്പിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് സായ് അഭ്യാങ്കറാണ്. ഗോഡ് മോഡ് ഗാനത്തിന്റെ വരികള്‍ വിഷ്ണു ഇടവനാണ് എഴുതിയത്. ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പില്‍ തൃഷ നായികയായി അഭിനയിക്കുന്നു. 2005 ന് ശേഷം സൂര്യയുമായി വീണ്ടും തൃഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കറുപ്പ്.
ഇന്ദ്രന്‍സ്, യോഗി ബാബു, ശിവദ, സ്വാസിക, നട്ടി, സുപ്രീത് റെഡ്ഡി, അനഘ മായ രവി എന്നിവര്‍ കറുപ്പിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി.കെ.വിഷ്ണു ഛായാഗ്രഹണം, കലൈവാണന്‍ എഡിറ്റിംഗ്, അരുണ്‍ വെഞ്ഞാറമൂട് കലാസംവിധാനം, ഷോഫി, സാന്‍ഡിയുടെയും കൊറിയോഗ്രഫിയും അന്‍പറിവിന്റേയും വിക്രം മോറിന്റെയും ആക്ഷന്‍സും കൊറിയോഗ്രാഫിയും കറുപ്പിന്റെ സാങ്കേതിക സംഘത്തിന്റെ പ്രത്യേകതയാണ്. ഡ്രീം വാരിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ എസ്ആര്‍ പ്രഭുവും എസ്ആര്‍ പ്രകാശ് ബാബുവുമാണ് കറുപ്പിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് : പ്രതീഷ് ശേഖര്‍.




