ഹരീഷ് പേരടി, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സെന്തിൽ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാധേശ്യാം വി സംവിധാനം ചെയ്യുന്ന “മധുര കണക്ക്” എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് പ്രകാശ് അലക്സ് സംഗീതം പകർന്ന് കെ. എസ്. ഹരിശങ്കർ, നിത്യ മാമ്മൻ എന്നിവർ ആലപിച്ച “പ്രണയലോലെ ബാലേ പ്രിയമേ കാലം അരികെ…” എന്നാരംഭിക്കുന്ന ഗാനമാണ് ഇപ്പോൾ റിലീസായിരിക്കുന്നത്. ഈ പ്രണയഗാനം ഇതിനോടകം തന്നെ സംഗീത പ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു.
പ്രധാന താരങ്ങൾക്കൊപ്പം വിഷ്ണു പേരടി (ഹരീഷ് പേരടിയുടെ മകൻ, ഹരി എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു), പ്രദീപ് ബാല, രമേഷ് കാപ്പാട്, ദേവരാജ്, പ്രശാന്ത് കാഞ്ഞിരമറ്റം, ബെൻ, നിഷാ സാരംഗ്, സനൂജ, ആമിനാ നിജാം, കെ പി എ സി ലീല, രമാദേവി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഹരീഷ് പേരടി പ്രൊഡക്ഷൻസ്, എൻ എം മൂവീസ് എന്നീ ബാനറുകളിൽ ഹരീഷ് പേരടി, നസീർ എൻ എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എ ശാന്തകുമാർ ആണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. എൽദോ ഐസക്ക് ഛായാഗ്രഹണവും അയൂബ് ഖാൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മ, നിഷാന്ത് കൊടമന എന്നിവരാണ് ഗാനരചയിതാക്കൾ. കെ.എസ്. ഹരിശങ്കർ, ജാസി ഗിഫ്റ്റ്, നിത്യ മാമ്മൻ എന്നിവരാണ് ഗായകർ.
മറ്റ് അണിയറ പ്രവർത്തകർ: പ്രൊഡക്ഷൻ ഡിസൈനർ – ശ്യാം തൃപ്പൂണിത്തുറ, പ്രൊഡക്ഷൻ കൺട്രോളർ – നിജിൽ ദിവാകരൻ, കലാസംവിധാനം – മുരളി ബേപ്പൂർ, മേക്കപ്പ് – സുധീഷ് നാരായണൻ, വസ്ത്രാലങ്കാരം – സുകേഷ് താനൂർ, സ്റ്റിൽസ് – ഉണ്ണി ആയൂർ, ഡിസൈൻ – മനു ഡാവിഞ്ചി, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പ്രശാന്ത് വി മേനോൻ, പി ആർ ഒ – എ എസ് ദിനേശ്. സംഗീതത്തിനും കഥാപാത്രങ്ങളുടെ പ്രകടനത്തിനും പ്രാധാന്യം നൽകുന്ന “മധുര കണക്ക്” ഉടൻ തന്നെ തിയേറ്ററുകളിലെത്തും.




