Malayalam

‘എക്കോ’; ഹിറ്റ് ടീം വീണ്ടുമൊന്നിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത് അയ്യത്താനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ‘എക്കോ’ എന്നാണ് സിനിമയുടെ പേര്. ഫാലിമി, പടക്കളം, ആലപ്പുഴ ജിംഖാന തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ച സന്ദീപ് പ്രദീപാണ് സിനിമയിൽ നായകനായി എത്തുന്നത്.എം ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം ആർ കെ ജയറാം ആണ് സിനിമ നിർമിക്കുന്നത്. കിഷ്കിന്ധാ കാണ്ഡത്തിന്‍റെ സംഗീത സംവിധായകൻ മുജീബ് മജീദ്, എഡിറ്റർ സൂരജ് ഇ എസ്, ആർട്ട് ഡയറക്ടർ സജീഷ് താമരശ്ശേരി എന്നിവരും എക്കോയ്ക്ക് വേണ്ടി ഒന്നിക്കുന്നുണ്ട്.

നവംബറിൽ സിനിമ തിയേറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ട്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത് ബാഹുൽ രമേശാണ്. ഐക്കൺ സിനിമാസ് ഡിസ്ട്രിബ്യൂഷനും, ഷാഫി ചെമ്മാടാണ് പ്രൊഡക്ഷൻ കൺട്രോളർ, റഷീദ് അഹമ്മദ്‌ മേക്കപ്പും, സുജിത് സുധാകർ കോസ്റ്റ്യൂംസും നിർവഹിക്കും. മുജീബ് മജീദ് ആണ് എക്കോയുടെ സംഗീത സംവിധായകൻ. എഡിറ്റർ – സൂരജ് ഇ എസ്, ആർട്ട്‌ ഡയറക്ടർ – സജീഷ് താമരശ്ശേരി, വിഎഫ്എക്സ് – ഐ വിഎഫ്എക്സ്, ഡി ഐ – കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സാഗർ, സ്റ്റിൽസ് – റിൻസൺ എം ബി, മാർക്കറ്റിംഗ് & ഡിസൈനിംഗ് – യെല്ലോടൂത്ത്സ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

മലയാളത്തില്‍ സമീപകാലത്ത് എത്തിയവയില്‍ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു കിഷ്കിന്ധാ കാണ്ഡം. ആസിഫ് അലി, വിജയരാഘവന്‍, അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു. ബാഹുല്‍ രമേശ് ആയിരുന്നു ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. വലിയ പ്രീ റിലീസ് പബ്ലിസിറ്റി കൂടാതെ എത്തിയ ചിത്രം പക്ഷേ ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നതില്‍ വിജയിച്ചു. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് സംവിധാനം ചെയ്ത ചിത്രമാണിത്. ചിത്രത്തിന്‍റെ രചയിതാവ് ബാഹുല്‍ രമേശ് തന്നെയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാ​ഗ്രാഹകനായ ബാഹുലിന്‍റെ ആദ്യ തിരക്കഥയാണ് ഇത്. ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button