CelebrityGossipMalayalamTamil

പ്രണയ നായകനായി അജു വർഗീസ് ; ‘ആമോസ് അലക്സാണ്ഡർ’ ആദ്യ വീഡിയോ ഗാനം പുറത്ത്

പൂർണ്ണമായും ഡാർക്ക് ഹൊറർ ത്രില്ലർ ജോണറിൽ അജയ് ഷാജി കഥ യെഴുതി സംവിധാനം ചെയ്യുന്ന ആമോസ് അലക്സാണ്ഡർ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. ‘കനിമൊഴിയേ എന്നോ എന്നിൽ നിറയഴകായ് വന്നു മെല്ലേ..?ആരാരും കാണാതായുള്ളിൽ ആവോളം നീയിന്നില്ലേ?’ എന്ന ഗാനമാണ് ഇന്നു പുറത്തുവിട്ടിരിക്കുന്നത്. പ്രശാന്ത് വിശ്വനാഥൻ രചിച്ച് മിനി ബോയ് ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് സിനോപോളാണ്. വേറിട്ട ശബ്ദത്തിൽ എത്തിയ ഈ ഗാനം സോഷ്യൽ മീഡിയിൽ ഇതിനോടകം തരംഗമായി കഴിഞ്ഞു. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അജു വർഗീസും പുതുമുഖം താരാ അമലാ ജോസഫുമാണ് ഈ വീഡിയോ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരി
ക്കുന്നത്.

അജു വർഗീസിൻ്റെ ക്യൂട്ടായ ഒരു പ്രണയമാണ് ഈ ഗാന രംഗത്തിൽ കൂടി അവതരിപ്പിക്കുന്നത്. അഭിനയ രംഗത്ത് ഇത്രയും കാലമായിട്ടും ഇത്തരത്തിൽ ഒരു പ്രണയ രംഗത്തിൽ അജു അഭിനയിക്കുന്നത് ഇതാദ്യമാണ്. ഒരു മീഡിയാ പ്രവർത്തകനായിട്ടാണ് അജു വർഗീസ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. അയാളുടെ പ്രൊഫഷനിടയിൽ കടന്നു വരുന്ന ഒരു പ്രണയം. ഈ പ്രണയത്തിന് അപ്രതീക്ഷിതമായ ചില വഴിത്തിരിവുകൾ ഉണ്ടാകുന്നിടത്താണ് ഈ ആമോസ് അലക്സാണ്ഡർ എന്ന ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

ജാഫർ ഇടുക്കിയാണ് ആമോസ് അലക്സാണ്ഡർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അസാധാരണമായ ഒരു കഥാപാത്രമാണ് ആമോസ് അലക്സാണ്ഡർ. ഈ കഥാപാത്രത്തിലൂടെ ജാഫർ ഇടുക്കിയുടെ ഗ്രാഫും ഏറെ ഉയർത്തുമെന്നതിൽ സംശയമില്ല. കലാഭവൻ ഷാജോൺ. ഡയാനാ ഹമീദ്, സുനിൽ സുഗത ശ്രീജിത്ത് രവി, അഷറഫ് പിലാക്കൽ, രാജൻ വർക്കല,എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. രചന – അജയ് , ഷാജി – പ്രശാന്ത് വിശ്വനാഥൻ ,ഗാനങ്ങൾ പ്രശാന്ത് വിശ്വനാഥൻ , സംഗീതം – മിനി ബോയ്, ഛായാഗ്രഹണം – പ്രമോദ് കെ. പിള്ള. എഡിറ്റിംഗ് സിയാൻ ശ്രീകാന്ത്. തൊടുപുഴയിലും പരിസരങ്ങളിലും, രാജസ്ഥാൻ, ദില്ലി എന്നിവിടങ്ങളിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button