Malayalam

പ്രിയപ്പെട്ട മമ്മൂക്ക വരുന്നു…; ഒക്ടോബര്‍ ഒന്ന് മുതല്‍ മഹേഷ് നാരായണന്‍ ചിത്രത്തില്‍

കാത്തിരിപ്പുകള്‍ക്ക് വിരാമം. മമ്മൂട്ടി വീണ്ടും കാമറയ്ക്ക് മുന്നിലേക്ക്. മമ്മൂട്ടിയുടെ തിരിച്ചുവരവ് സ്ഥിരീകരിച്ച് ആന്റോ ജോസഫ്. ഒക്ടോബര്‍ ഒന്ന് മുതല്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചു തുടങ്ങുമെന്നാണ് ആന്റോ ജോസഫ് അറിയിച്ചിരിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മാസങ്ങളായി വിട്ടു നില്‍ക്കുകയായിരുന്നു മമ്മൂട്ടി. മമ്മൂട്ടി രോഗമുക്തനായി എന്ന വാര്‍ത്ത കേരളക്കര ആഘോഷമാക്കി മാറ്റിയിരുന്നു. രോഗമുക്തി നേടിയ മമ്മൂട്ടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ആ കാത്തിരിപ്പാണ് ഇപ്പോള്‍ അവസാനിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയോട്ടില്‍ മോഹന്‍ലാലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇരുവരും കാലങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണിത്. കുഞ്ചാക്കോ ബോബനും നയന്‍താരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാര്‍ത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്റെയും ബലത്തില്‍ അതിജീവിച്ചു എന്നാണ് മമ്മൂട്ടിയുടെ തിരിച്ചുവരവിനെക്കുറിച്ച് ആന്റോ ജോസഫ് പറയുന്നത്. ആന്റോ ജോസഫിന്റെ കുറിപ്പ് ഇങ്ങനെയാണ്: പ്രിയപ്പെട്ട മമ്മൂക്ക വരുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തുടര്‍ന്ന് അഭിനയിക്കുവാന്‍ ഒക്ടോബര്‍ ഒന്നുമുതല്‍. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാര്‍ത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്റെയും ബലത്തില്‍ അതിജീവിച്ചു. മമ്മുക്ക ഹൈദ്രാബാദ് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും. പ്രാര്‍ത്ഥനകളില്‍ കൂട്ടുവന്നവര്‍ക്കും, ഉലഞ്ഞപ്പോള്‍ തുണയായവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button