ഉണ്ണി കെ ആർ സംവിധാനം ചെയ്യുന്ന ‘ഏ പ്രഗനൻ്റ് വിഡോ ‘ സിനിമയുടെ പോസ്റ്റർ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രകാശനം ചെയ്തു. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഉണ്ണി കെ ആർ, രാജേഷ് തില്ലങ്കേരി, സാംലാൽ പി തോമസ്, ശിവൻകുട്ടി നായർ, അജീഷ് കൃഷ്ണ, സജി നായർ, തുടങ്ങിയവർ പങ്കെടുത്തു. ട്വിക്കിൾ ജോബി, ശിവൻകുട്ടി, അജീഷ് കൃഷണ, അഖില , സന്തോഷ് കുറുപ്പ് , തുഷരപിള്ള, അമയ പ്രസാദ്, ചന്ദ്രൻ പാവറട്ടി, അരവിന്ദ് സുബ്രഹ്മണ്യം, എ എം സിദ്ദിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ.
കഥ, സംവിധാനം ഉണ്ണി കെ ആർ, തിരക്കഥ രാജേഷ് തില്ലങ്കേരി, ക്യാമറ സാം ലാൽ പി തോമസ്, എഡിറ്റർ സുജീർ ബാബു സുരേന്ദ്രൻ, സംഗീതം സുദേന്ദു. ലിറിക്സ് ഡോക്ടർ സുകേഷ്, ഡോക്ടർ ബിജു ബാലകൃഷ്ണൻ, തുമ്പൂർ സുബ്രഹ്മണ്യം, ബിജു പ്രഹ്ലാദ്, കീർത്തനം ഭാസ്കർ ഗുപ്ത വടക്കേക്കാട്, ശബ്ദ മിശ്രം ആനന്ദ് ബാബു, പി ആർ ഒ, എസ് ദിനേഷ് ബിജിത്ത് വിജയൻ, അസോസിയേറ്റ് ഡയറക്ടർ ബൈജു ഭാസ്കർ, രാജേഷ് രാജേഷ് അങ്കോത്, പ്രൊഡക്ഷൻ ഡിസൈനർ സജേഷ് രവി.