പൂജ കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകപാത്ര നാടക മത്സരത്തിൽ പാഥേയം ക്രിയേഷൻസ് അവതരിപ്പിച്ച ‘അപ്പ’ എന്ന നാടകം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജിവിതമാണ് ലഹരി, ജീവിതമാകട്ടെലഹരി എന്ന സന്ദേശം ഉയർത്തി അവതരിപ്പിച്ച നാടകത്തിൽ വേഷമിട്ടത് കെപിഎസി ഷാജി തോമസാണ്. ശ്രുതി ആർട്സ് എരമല്ലുർ അവതരിപ്പിച്ച മുറുക്കാൻ എന്ന നാടകത്തിനാണ്. രണ്ടാം സ്ഥാനം. വി.ടി രതീഷ് രചനയും സംവിധാനവും നിർവ്വഹിച്ച നാടകത്തിൽ വേഷമിട്ടത് ഷിബുരാജ് എരമല്ലൂരാണ്. പ്രേമ രജേന്ദ്രൻ അവതരിപ്പിച്ച മേരി പൗലോയുടെ നാടകവീട് എന്ന നാടകം പ്രത്യേക പരാമർശത്തിന് അർഹയായി.
നാടകത്തിൻ്റെ ഇടവേളകളിൽ വിവിധ വിഷയങ്ങളെ സംബന്ധിച്ച് നാടക പ്രവർത്തകർ സംസാരിച്ചു. ആലപ്പി അഷറഫ്,രാജീവ് ആലുങ്കൽ,ഗുരുവും ശിഷ്യനും, എന്ന വിഷയത്തിൽ ഡി മൂക്കൻ , ആൻ്റെണി മാത്യു. പൂജ കലാ സാംസ്ക്കാരിക വേദിയുടെ പുതിയ പരിപാടിയെക്കുറിച്ച് പയ്യന്നൂർ മുരളി തുടങ്ങിയവർ സംസാരിച്ചു.
മത്സരിച്ച അഞ്ച് നാടക സമിതികൾക്ക് ആലപ്പി അഷറഫ് ,ഷെർലി ആൻ്റെണി എ.വി സുനിത ,ബാവക്കാട് ബാബു , വി.പി ചന്ദ്രൻ എന്നിവർസർട്ടിഫിറ്റ് വിതരണം ചെയ്തു. കലാമണ്ഡലം സന്ധ്യ,അബാസ് പ്രതീക്ഷ, ലെനിൻ ഇടക്കൊച്ചി എന്നിവരായിരുന്നു
വിധികർത്താക്കൾ.