ChithrabhoomiNew ReleaseNews

കാന്താര 2 വിന് വിലക്ക് എര്‍പ്പെടുത്തിയിട്ടില്ലെന്ന് ഫിയോക്ക്; പ്രശ്‌ന പരിഹാരത്തിന് ഫിലിം ചേംബര്‍

കാന്താരയുടെ രണ്ടാം ഭാഗത്തിന്റെ കേരളത്തിലെ പ്രദര്‍ശനത്തെ ചൊല്ലി തര്‍ക്കം. സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കളക്ഷനില്‍ 55 ശതമാനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സിനിമയ്ക്ക് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് വിലക്കേര്‍പ്പെടുത്തിയെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കാന്താര ചാപ്റ്റര്‍ ഒന്നിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഫിയോക്ക് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

മാതൃഭൂമി ഡോട്ട്‌കോമിനോടായിരുന്നു ഫിയോക്കിന്റെ എക്‌സിക്യൂട്ടീവ് അംഗമായ ബോബിയുടെ പ്രതികരണം. ചര്‍ച്ചകള്‍ നടക്കുകയാണെന്നും പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനം ഫിയോക്ക് എടുത്തിട്ടില്ലെന്നുമാണ് ബോബി പറയുന്നത്. സിനിമയുടെ കേരളത്തിലെ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. നെറ്റ് കളക്ഷന്റെ 55 ശതമാനം രണ്ട് ആഴ്ചത്തേക്ക് വേണമെന്നാണ് മാജിക് ഫ്രെയിംസ് ആവശ്യപ്പെട്ടത്.

എന്നാല്‍ ഒരു ആഴ്ചത്തേക്കാണ് ഫിയോക്ക് അനുമതി നല്‍കിയത്. പക്ഷെ രണ്ട് ആഴ്ചത്തേക്ക് വേണമെന്ന് വിതരണക്കാര്‍ ഉറച്ചു നിന്നു. ഇതോടെയാണ് തര്‍ക്കം ഉടലെടുത്തത്. വിഷയത്തില്‍ ചര്‍ച്ച നടക്കുകയാണെന്നും പ്രദര്‍ശനാനുമതി നിഷേധിക്കുകയാണെങ്കില്‍ ജനറല്‍ ബോഡി കൂടിയ ശേഷമേ തീരുമാനിക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് ബോബി പറയുന്നത്.

അതേസമയം തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ ഫിലിം ചേംബര്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്. സിനിമയില്‍ തര്‍ക്കങ്ങള്‍ സ്വാഭാവികമാണ്. ഫിയോക്കിന്റെ ഭാരവാഹികളുമായും വിതരണക്കാരുമായി ചര്‍ച്ച നടത്തുമെന്നും ഫിലിം ചേംബര്‍ അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ രണ്ടിനാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ ഭാഗം നേടിയ വന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button