MalayalamNews

അഖിൽ മാരാർ നായകനാകുന്ന മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി സെപ്റ്റംബർ 12 നു തിയേറ്ററിലേക്ക്

ബിഗ് ബോസ് സീസൺ 5 വിന്നറും സോഷ്യൽ മീഡിയ സ്റ്റാറുമായ അഖിൽ മാരാർ നായകൻ ആകുന്ന ചിത്രമാണിത്. ട്രെയിലർ റിലീസായതിന് ശേഷം ഈ സിനിമയ്ക്ക് ഗംഭീര അഭിപ്രായങ്ങൾ ആണ് വന്നു കൊണ്ടിരിക്കുന്നത്. സ്റ്റാർ ഗേറ്റിന്റെ ബാനറിൽ പ്രസിജ് കൃഷ്ണചിത്രം നിർമ്മിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഉദയകുമാർ, സരിത സുരേഷ്, ഷൈൻ ദാസ് എന്നിവരാണ്.ബാബു ജോൺ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ജനപ്രിയ പരമ്പരയായ ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ ഹരമായി മാറിയ അഖിൽ മാരാറിനെ കൂടാതെ അഭിഷേക് ശ്രീകുമാർ. സറീനാ ജോൺസൺ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു.

മുള്ളൻകൊല്ലിഎന്ന അതിർത്തി മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന ഒരു ത്രില്ലർ മൂവിയാണ് ഈ ചിത്രം.അഞ്ചു ചെറുപ്പക്കാർ ഒരു യാത്രയിൽ, അവർക്ക് നേരിടേണ്ടി വരുന്ന ഗുരുതരമായ ചില പ്രശ്നങ്ങളാണ് തികഞ്ഞ ഉദ്വേഗത്തോടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. നവാസ് വള്ളിക്കുന്ന്, അതുൽ സുരേഷ്,കൃഷ്ണപ്രിയ, ലക്ഷ്മി ഹരികൃഷ്ണൻ,ജാഫർ ഇടുക്കി, ജോയ് മാത്യു, കോട്ടയം നസീർ,കോട്ടയം രമേശ് ,ദിനേശ് ആലപ്പി,ശ്രീജിത്ത് കൈവേലി, പ്രസീജ് കുമാർ, ഉദയ കുമാർ,ആസാദ് കണ്ണാടിക്കൽ, ശിവദാസ് മട്ടന്നൂർ, സുധി കൃഷ്, നസീർ ഷൊർണുർ, അർസിൻ സെബിൻ ആസാദ്, അശോകൻ മണത്തല ശ്രീഷ്‌മ ഷൈൻ ദാസ്,വീണ (അമ്മു )സുമയ്യ സലാം,ശ്രീഷ സുബ്രമണ്യൻ,ബിന്ദു ബാല,പ്രിയ ബിജു ഐഷ ബിൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

സംഗീതം – ജെനീഷ് ജോൺ .സാജൻ കെ. റാം, ഗാന രചന വൈശാഖ് സുഗുണൻ, ഷിബി പനങ്ങാട്ട്. ബാക്ക് ഗ്രൗണ്ട് സ്കോർ സാജൻ കെ. റാം. ഛായാഗ്രഹണം – എൽബൻകൃഷ്ണ. എഡിറ്റിംഗ് – രജീഷ് ഗോപി.ട്രെയിലെർ കട്ട്സ് ഡോൺ മാക്സ്. കലാസംവിധാനം – അജയ് മങ്ങാട്. കോസ്റ്റ്യും ഡിസൈൻ -സമീറാ സനീഷ്. മേക്കപ്പ് – റോണക്സ് സേവ്യർ. ത്രിൽസ് – കലൈ കിംഗ്സൺ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – എസ്. പ്രജീഷ്.(സാഗർ) അസ്സോസ്സിയേറ്റ് ഡയറക്ടർ ബ്ലസൻ എൽസ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂനുസ് ബാബു തിരൂർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button