CelebrityHindi

നടന്മാർക്ക് നല്ല കാറും മുറിയും, നായികയെ നേരത്തെ വിളിച്ചുവരുത്തി നായകൻ വരുന്നവരെ കാത്തിരിപ്പിക്കും:കൃതി

ബോളിവുഡിൽ ആരാധകർ ഏറെയുള്ള നടിയാണ് കൃതി സനോൺ. ഇപ്പോഴിതാ സിനിമാ മേഖലയിൽ തനിക്ക് അസമത്വങ്ങൾ നേരിട്ടിട്ടുണ്ടെന്ന് പറയുകയാണ് നടി. യുണൈറ്റഡ് നേഷൻ പോപ്പുലേഷൻ ഫണ്ട് ലിംഗസമത്വത്തിനായുള്ള ഇന്ത്യയുടെ ഓണററി അംബാസഡറായി പ്രഖ്യാപിച്ച വേദിയിലാണ് നടിയുടെ പ്രതികരണം. നായികയെ വിളിച്ച് വരുത്തി നായകൻ വരുന്ന വരെ കാത്തിരിപ്പിക്കുന്ന ശീലമുണ്ടെന്ന് കൃതി പറഞ്ഞു. അങ്ങനെ ചെയ്യരുതെന്ന് പറയേണ്ടി വന്നിട്ടുണ്ടെന്നും കൃതി പറഞ്ഞു.

‘ഇഷ്ടമുള്ളതെന്തും ചെയ്യാനും സ്വപ്നം കാണുന്നതിനൊപ്പം പോകാനുമായിരുന്നു ഞങ്ങളെ പഠിപ്പിച്ചത്. കുട്ടിക്കാലം വേർതിരിവുകളിൽ നിന്ന് മുക്തമായിരുന്നുവെങ്കിലും സിനിമാ മേഖലയിലെത്തിയപ്പോൾ ചില അസമത്വങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എപ്പോഴുമല്ലെങ്കിലും സഹനടന് മികച്ച കാറോ മുറിയോ ലഭിക്കുന്നത് പോലുള്ള ചെറിയ കാര്യങ്ങൾ… അത് കാറിൻ്റെ കാര്യമല്ല. മറിച്ച് ഞാനൊരു സ്ത്രീയായതുകൊണ്ട് എന്നെ ചെറുതായി കാണിക്കാതിരിക്കുക എന്നതാണ്.

കുട്ടിക്കാലം വേർതിരിവുകളിൽ നിന്ന് മുക്തമായിരുന്നുവെങ്കിലും സിനിമാ മേഖലയിലെത്തിയപ്പോൾ ചില അസമത്വങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എപ്പോഴുമല്ലെങ്കിലും സഹനടന് മികച്ച കാറോ മുറിയോ ലഭിക്കുന്നത് പോലുള്ള ചെറിയ കാര്യങ്ങൾ… അത് കാറിൻ്റെ കാര്യമല്ല. മറിച്ച് ഞാനൊരു സ്ത്രീയായതുകൊണ്ട് എന്നെ ചെറുതായി കാണിക്കാതിരിക്കുക എന്നതാണ്. ചിലപ്പോൾ അസിസ്റ്റൻ്റ് ഡയറക്ടർമാർക്ക് പോലും നായികയെ ആദ്യം വിളിച്ച് നായകനായി കാത്തിരുത്തുന്ന ഒരു ശീലമുണ്ട്. അങ്ങനെ ചെയ്യരുതെന്ന് എനിക്ക് അവരോട് പറയേണ്ടി വന്നിട്ടുണ്ട്,’ കൃതി സനോൺ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button